print edition 'പെയ്‌മെന്റ് സീറ്റ്'; ആലപ്പുഴയിലും കുട്ടനാട്ടിലും യുഡിഎഫിന് റിബൽ

ആലപ്പുഴ: സീറ്റുകിട്ടാത്തിൽ പ്രതിഷേധിച്ച് ജില്ലയിൽ വിമതരാകാൻ ഒരുങ്ങുന്നത് രണ്ട് കോൺഗ്രസ് നേതാക്കൾ. കുട്ടനാട്ടിൽ ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫും അമ്പലപ്പുഴയിൽ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി ഷാനു ഭൂട്ടോയുമാണ് വിമതരാകുന്നത്. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന കെപിസിസി ജനറൽ സെക്രട്ടറി എം ജെ ജോബ് ആലപ്പുഴയിൽ എൻഡിഎ സ്ഥാനാർഥിയായും മത്സരിക്കുന്നുണ്ട്.
കുട്ടനാട് സീറ്റ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് വിട്ടുനൽകിയതിൽ പ്രതിഷേധിച്ചാണ് മത്സരിക്കുന്നതെന്ന് സജി ജോസഫ് പറഞ്ഞു. സീറ്റ് ഏറ്റെടുക്കുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചിരുന്നതായും ഇത് പെയ്‌മെന്റ് സീറ്റാണെന്നും കുട്ടനാടിനെ കോൺഗ്രസ് വിൽപ്പനച്ചരക്ക് ആക്കിയതായും സജി ജോസഫും ഇയാൾക്കൊപ്പമുള്ള ഡിസിസി ജനറൽസെക്രട്ടറി കെ ഗോപകുമാർ, ഡിസിസി അംഗങ്ങളായ ലാലിച്ചൻ പള്ളിവാതുക്കൽ, കെ ബി രഘു, കോൺഗ്രസ് ബ്ലോക്ക് വൈസ്‌പ്രസിഡന്റ് നോബിൻ ബി ജോൺ, ജോൺസി ടിറ്റോ എന്നിവരും ആരോപിക്കുന്നു.










0 comments