കട്ടപ്പനയിൽ യുഡിഎഫിന് തലവേദനയായി അഞ്ച് വിമതർ

കട്ടപ്പന: കട്ടപ്പന നഗരസഭയിൽ മുൻ ചെയർപേഴ്സൺ ബീന ജോബി ഉൾപ്പെടെ യുഡിഎഫിന് അഞ്ച് വിമത സ്ഥാനാർഥികൾ. ആറ്, 17, 23, 31, 33 എന്നീ വാർഡുകളിലാണ് വിമത സ്ഥാനാർഥികൾ മത്സരിക്കുന്നത്. ആറാം വാർഡിൽ കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറിയായ മുൻ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാനെതിരെ മത്സരിക്കുന്നത് കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി റിന്റോ സെബാസ്റ്റ്യനാണ്.
23-ാം വാർഡിൽ മുൻ വൈസ് ചെയർമാൻ കെ ജെ ബെന്നിക്കെതിരെ സിറ്റിങ് കൗൺസിലർ കൂടിയായ മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി മായാ ബിജുവും 33-ാം വാർഡിൽ മുൻ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടത്തിനെതിരെ കോൺഗ്രസ് മുൻ ബ്ലോക്ക് സെക്രട്ടറി ജോബി സ്റ്റീഫനും 31-ാം വാർഡിൽ കേരള കോൺഗ്രസ് ജോസഫിലെ മേരിക്കുട്ടി ജോസഫിനെതിരെ മുൻ നഗരസഭാ ചെയർപേഴ്സൺ കൂടിയായ ബീന ജോബിയും 17-ാം വാർഡിൽ സിറ്റിങ് കൗൺസിലറായ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിലിനെതിരെ കേരള കോൺഗ്രസ് ജോസഫ് ജില്ലാ സെക്രട്ടറി ജോസഫ് സേവ്യർ മത്സരിക്കുന്നു.
സീറ്റ് വിഭജനത്തിൽ ഏകപക്ഷീയ നിലപാടിനെതിരെ കെ സി വേണുഗോപാൽ വിഭാഗം രംഗത്തെത്തിയിരുന്നു. ആറ് സീറ്റ് ആവശ്യപ്പെട്ട ഇവർക്ക് രണ്ട് സീറ്റുകൾ മാത്രമാണ് നൽകിയത്.










0 comments