വണ്ടി കേടായി; എളുപ്പവഴി വീട്ടിലെത്താൻ രവിപ്രസാദ് നടന്നത് മരണത്തിലേക്ക്

പട്ടാമ്പി: ഇന്നലെ രാത്രിയായിരുന്നു രവിപ്രസാദ് പന്നികളെ തുരത്താനായി വച്ച വെെദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റ് മരിച്ചത്. രാത്രി മുഴുവൻ മകനെ പ്രതീക്ഷിച്ചിരുന്ന വീട്ടുകാർ അവൻ മരിച്ചിരിക്കുമെന്ന് ഒരിക്കലും കരുതിയിട്ടുണ്ടായില്ല. ഷോക്കേറ്റ് പാടത്ത് കിടന്ന രവിപ്രസാദിനെ പിറ്റെ ദിവസം മാത്രമാണ് കണ്ടെത്തിയത്. കെണിവച്ച വ്യക്തി തന്നെയാണ് രവിപ്രസാദ് മരിച്ചുകിടന്നതായി ആദ്യം കണ്ടത്. ഉടൻ തന്നെ പൊലീസിനെ അറിയിക്കുകയും ചെയ്തു
പന്നികൾക്കായി വെയ്ക്കുന്ന വെെദ്യുത കെണിയിൽ നിന്നും ഷോക്കേറ്റ് പലയിടത്തും ആളുകൾ മരിക്കുന്ന വാർത്തകൾ കൂടിവരവെയാണ് വീണ്ടുമൊരു ദാരുണമായ മരണം പട്ടാമ്പിയിൽ നിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നെല്ലായിയിലും ഇത്തരത്തിൽ അടുത്തിടെ ഒരു മരണം സംഭവിച്ചിരുന്നു. വെെദ്യുതി കെണികൾ സ്ഥാപിച്ച സ്ഥലത്ത് റിഫ്ലക്ടർ ഘടിപ്പിക്കേണ്ടതുണ്ടെന്ന നിയമം നിലനിൽക്കുന്നുണ്ടെങ്കിലും അതൊന്നും പലയിടത്തും പാലിക്കപ്പെടാറില്ല.
വെെദ്യുതി കടത്തിവിടുന്നതിൽ നിയന്ത്രണം നിലനിർത്തണമെന്നും നിയമമുണ്ട്. അതും പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന് അറിയാനിരിക്കുന്നതേ ഉള്ളു. വാഹനം കേടായതിനെ തുടർന്ന് എളുപ്പവഴിയായി പാടത്തൂടെ വീട്ടിലേക്കെത്താനുള്ള ശ്രമത്തിനിടെയാണ് വെെദ്യുതി കമ്പിയിൽ തട്ടി രവിപ്രസാദ് മരിച്ചത്.
മനുഷ്യന്റെ സുരക്ഷയേക്കാള്‍ പ്രധാനം കാട്ടുപന്നികളുടെ ആക്രമണത്തിന് മുൻതൂക്കം നൽകുമ്പോൾ അപകടങ്ങൾ തുടർക്കഥയാകുന്നു. അച്ഛനും അമ്മയും രണ്ട് മക്കളുമടങ്ങിയ കുടുംബമാണ് ഇയാളുടേത്. മനപൂർവമല്ലാത്ത നരഹത്യക്കാണ് പൊലീസ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത്. നേരത്തെ പെരിന്തൽമണ്ണയിൽ മീൻപിടിക്കാൻപോയവർ ഷോക്കേറ്റ് മരിച്ചിരുന്നു. സോളാർ പാനൽ വഴിയാണ് നിലവിൽ കമ്പിവേലികൾ നിർമിക്കേണ്ടത് എന്നും നിയമമുണ്ട്.










0 comments