ad
Deshabhimani

മത്സ്യബന്ധനത്തിനിടെ ഹൃദയാഘാതം; തൊഴിലാളിക്ക് ദാരുണാന്ത്യം

fishermen died

കൻകൽ ദാസ്

വെബ് ഡെസ്ക്

Published on Aug 10, 2026, 10:00 PM | 1 min read

ഫറോക്ക് : കടലിൽ മീൻ പിടിക്കുന്നതിനിടെ മത്സ്യത്തൊഴിലാളിക്ക് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പശ്ചിമ ബംഗാൾ സൗത്ത് 24 പർഗാനാസ് ജില്ലയിലെ കക്ദ്വീപ് ഹരിപൂർ ജെലെ പാരാ സ്വദേശി കൻകൽ ദാസ് (52)ആണ് മരിച്ചത്. ബേപ്പൂർ ഹാർബറിൽനിന്ന്‌ മീൻപിടിത്തത്തിനുപോയ മാമന്റെകത്ത് ഫൈജാസിന്റെ ഉടമസ്ഥതയിലുള്ള "അൽ താഹിർ" ബോട്ടിലെ തൊഴിലാളിയായിരുന്നു.


കണ്ണൂരിനും കാസർകോടിനുമിടയിൽ മീൻപിടിത്തത്തിലേർപ്പെട്ടുകൊണ്ടിക്കെ തിങ്കൾ പുലർച്ചെ അഞ്ചോടെ വല വലിച്ചശേഷം ബോട്ടിന്റെ കാബിനകത്ത് കിടന്നയാളെ ആറോടെ മരിച്ചുകിടക്കുന്ന നിലയിലാണ് കണ്ടതെന്ന് മറ്റ്‌ തൊഴിലാളികൾ പറഞ്ഞു. ബോട്ടിൽ കന്യാകുമാരി കുളച്ചൽ സ്വദേശി സ്രാങ്ക് ഡേവിഡ് രാജ് ഉൾപ്പെടെ അഞ്ച് തമിഴ്നാട്ടുകാരും മരിച്ചയാൾ ഉൾപ്പെടെ എട്ട്‌ പശ്ചിമ ബംഗാൾ സ്വദേശികളും അഞ്ച് ആന്ധ്രക്കാരും രണ്ട്‌ മലയാളികളുമടക്കം ഇരുപത്‌ പേരുണ്ടായിരുന്നു.


പകൽ രണ്ടിന് ബേപ്പൂർ ഫിഷിങ് ഹാർബറിലെത്തിച്ച മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ്‌ ആശുപത്രയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനായി വിട്ടുനൽകി.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home