കാലവർഷക്കെടുതി ; റേഷൻ വിതരണം 4 വരെ നീട്ടി

തിരുവനന്തപുരം
സംസ്ഥാനത്ത് കാലവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ മേയിലെ റേഷൻ വിതരണം ജൂൺ നാലുവരെ നീട്ടിയതായി ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. റേഷൻ വിതരണം പ്രതിസന്ധിയിലെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. ട്രാൻസ്‌പോർട്ട് കരാറുകാരുടെ ബിൽ കുടിശ്ശിക പൂർണമായും കൊടുത്തു തീർക്കുകയും വിട്ടെടുപ്പും റേഷൻ വിതരണവും സാധാരണനിലയിൽ നടക്കുകയും ചെയ്യുന്നുണ്ട്. ജൂണിലെ റേഷൻ വിതരണത്തിനാവശ്യമായ 90 ശതമാനം ഭക്ഷ്യധാന്യങ്ങളും റേഷൻകടകളിൽ എത്തികഴിഞ്ഞു.
മഴക്കെടുതിയും പ്രതികൂല കാലാവസ്ഥയും സൃഷ്ടിക്കുന്ന സാഹചര്യങ്ങൾ നേരിടാൻ വകുപ്പ് സജ്ജമാണ്. നീണ്ടുനിൽക്കുന്ന മഴമൂലം വെള്ളം കയറാനുള്ള സാധ്യത മുൻകൂട്ടികണ്ട് ഭക്ഷ്യധാന്യങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പടുത്താനും നിർദ്ദേശം നൽകി.








0 comments