ad
Deshabhimani

രത്തന്‍ കേല്‍ക്കർ സതീശന്റെ സെക്രട്ടറി; ഉത്തരവിറങ്ങി: കലക്‌ടര്‍മാർക്കും മാറ്റം

Rathan U Kelkar.jpg

വി ഡി സതീശൻ, രത്തന്‍ കേല്‍ക്കർ, പി ബി നൂഹ്

വെബ് ഡെസ്ക്

Published on May 23, 2026, 08:40 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് മാറ്റം. കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നിയന്ത്രിച്ച രത്തൻ യു കേൽക്കറെ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറിയായി നിയമിച്ച് ഉത്തരവിറക്കി. ആറു ജില്ലകളിൽ പുതിയ കലക്ടർമാരെ നിയമിച്ചു. പുതിയ കലക്ടർമാർ 25 നു തന്നെ അതതു ജില്ലകളിൽ ചുമതലയേൽക്കണം. ഗതാഗത വകുപ്പിൽ സ്‌പെഷൽ സെക്രട്ടറിയായ പി ബി നൂഹിനെ ജിഎസ്ടി കമീഷണറായി നിയമിച്ചു. ജിഎസ്ടി കമ്മിഷണറായിരുന്ന പാട്ടീൽ അജിത് ഭാഗവത് റാവുവിന് ധനവകുപ്പ് സെക്രട്ടറിയായാണ് നിയമനം.


കോഴിക്കോട് എം എസ് മാധവിക്കുട്ടി, പത്തനംതിട്ട എ നിസാമുദീൻ, കൊല്ലം ആനി ജൂല തോമസ്, പാലക്കാട് കെ സുധീർ, ആലപ്പുഴ ഷാജി വി നായർ, കണ്ണൂർ പി വിഷ്ണുരാജ് എന്നിവരാണ് പുതിയ കലക്ടർ. ആലപ്പുഴ കലക്ടറായിരുന്ന കെ ഇമ്പശേഖറിനെ വാട്ടർ അതോറിറ്റി എംഡിയായി നിയമിച്ചു. കൊല്ലം കലക്ടർ എൻ ദേവിദാസ് കില ഡയറക്ടറായി നിയമിച്ചു. കണ്ണൂർ കളക്ടർ അരുൺ കെ വിജയന് വ്യവസായ വകുപ്പ് ഡയറക്ടറായാണ് മാറ്റം. കോഴിക്കോട് കളക്ടർ സ്നേഹിൽ കുമാർ സിങ്ങാണ് പുതിയ എൻട്രൻസ് കമീഷണർ. പത്തനംതിട്ട കളക്ടറായ എസ് പ്രേം കൃഷ്ണനെ ആരോഗ്യവകുപ്പിലെ ജോയിന്റ് സെക്രട്ടറിയായി നിയമിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home