എ വി റസലിന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു; വിലാപയാത്രയായി കോട്ടയത്തേക്ക്

കോട്ടയം: സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസലിന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. രാവിലെ ഒമ്പതോടെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചത്. മൃതദേഹം പാർടി നേതാക്കൾ ഏറ്റുവാങ്ങി. മൃതദേഹം വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് 12ന് പാർടി കോട്ടയം ജില്ല കമ്മിറ്റി ഓഫീസിൽ എത്തിക്കും. രണ്ട് മണിക്കൂർ പൊതുദർശനത്തിന് വച്ച ശേഷം ചങ്ങനാശേരി ഏരിയ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. ഇവിടെ പൊതുദർശനം കഴിഞ്ഞ് ചങ്ങനാശേരി തെങ്ങണയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ഞായറാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ സംസ്കരിക്കും.
എ വി റസൽ അർബുദ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശസ്‌ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലിരിക്കെ ഹൃദയാഘാതം മൂലമാണ് അപ്രതീക്ഷിത വിയോഗം.









0 comments