print edition ജാമ്യവ്യവസ്ഥയിൽ ഇളവുതേടി വേടൻ ഹൈക്കോടതിയിൽ

കൊച്ചി
വിദ്യാര്‍ഥിനിയെ അപമാനിച്ചെന്ന കേസിൽ ജാമ്യവ്യവസ്ഥയിൽ ഇളവുതേടി റാപ്പർ വേടൻ (ഹിരൺദാസ് മുരളി) ഹൈക്കോടതിയെ സമീപിച്ചു. സെന്‍ട്രല്‍ പൊലീസ് എടുത്ത കേസില്‍ കേരളം വിട്ടുപോകരുതെന്നതടക്കമുള്ള വ്യവസ്ഥകളോടെയാണ് എറണാകുളം സെഷന്‍സ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നത്. ഇൗ വ്യവസ്ഥകള്‍ റദ്ദാക്കണമെന്നതാണ് വേടന്റെ ആവശ്യം.
ഫ്രാന്‍സ്, ജര്‍മനി ഉള്‍പ്പെടെയുള്ള അഞ്ച് രാജ്യങ്ങളിലേക്ക് പോകാന്‍ അനുമതി നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി പിന്നീട് പരിഗണിക്കും.
അതേസമയം, പരാതിക്കാരിയെ നോട്ടീസ് നൽകി വിളിപ്പിക്കില്ലെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.
മൊഴി രേഖപ്പെടുത്താൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നൽകിയ നോട്ടിസ് ചോദ്യം ചെയ്ത് പരാതിക്കാരി നൽകിയ ഹർജി പരിഗണിക്കുന്പോഴാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഇവരുടെ ഹര്‍ജി തീര്‍പ്പാക്കി.
2020ല്‍ വേടന്റെ താമസസ്ഥലത്ത് എത്തിയപ്പോള്‍ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ മൊഴിയെടുക്കുന്നതിനാണ് സെന്‍ട്രല്‍ പൊലീസ് യുവതിക്ക് നോട്ടീസ് നല്‍കിയത്. ഈ നോട്ടീസ് റദ്ദാക്കണമെന്നും തന്നെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടരുതെന്ന് പൊലീസിന് നിര്‍ദേശം നല്‍കണമെന്നുമാവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.









0 comments