ad
Deshabhimani

ബലാത്സം​ഗക്കേസ്: വിചാരണയ്ക്ക് ഹാജരാകാതെ പ്രതി എം വിൻസെന്റ് എംഎൽഎ

m vincent

എം വിൻസെന്റ്

വെബ് ഡെസ്ക്

Published on Aug 02, 2026, 07:23 AM | 1 min read

തിരുവനന്തപുരം: അയൽവാസിയായ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിന്റെ വിചാരണയ്ക്ക് ഹാജരാകാതെ പ്രതിയായ എം വിൻസെന്റ് എംഎൽഎ. നെയ്യാറ്റിൻകര ഫാസ്റ്റ് ട്രാക്ക് കോടതി ഒന്ന് കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നതിനായി ശനിയാഴ്ച ഹാജരാകാൻ എം വിൻസെന്റിന് നോട്ടീസ് നൽകിയിരുന്നു.


പ്രതി ഹാജരാകാത്തതിനാൽ കേസ് ബുധനാഴ്ചയിലേക്ക് മാറ്റി. 2017ൽ പീഡിപ്പിച്ച കേസിൽ ഒരു മാസത്തിലേറെയാണ് എം വിൻസെന്റ് റിമാൻഡിൽ കഴിഞ്ഞത്.


പരാതി നൽകിയ വീട്ടമ്മയെ അയൽവാസിയായ വിൻസെന്റ് ഭീഷണിപ്പെടുത്തുകയും അവർ ആത്മഹത്യക്ക്‌ ശ്രമിക്കുകയും ചെയ്തു. ബാലരാമപുരം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.


2017 ജൂലൈ 22നാണ് വിൻസെന്റിനെ അറസ്റ്റ് ചെയ്തത്. എന്നാൽ എംഎൽഎയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു കോൺഗ്രസ്‌ നേതൃത്വത്തിന്റേത്‌. ഇരയായ വീട്ടമ്മയെ കോൺഗ്രസുകാർ നിരന്തരം അധിക്ഷേപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home