Deshabhimani

print edition ബലാത്സംഗക്കേസ് പ്രതി സംഘാടകൻ; ഉദ്‌ഘാടകനായി ആഭ്യന്തരമന്ത്രി

ramesh chennithala
avatar
സ്വന്തം ലേഖകൻ

Published on Sep 04, 2026, 01:31 AM | 1 min read

നെയ്യാറ്റിൻകര : വീട്ടമ്മയുടെ ആത്മഹത്യക്കേസിലെ പ്രതി സംഘാടകനായ പരിപാടി ഉദ്‌ഘാടനം ചെയ്‌തത്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല. എൻ ശക്തൻ എംഎൽഎ മണ്ഡലത്തിലെ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്നതിനുവേണ്ടി സംഘടിപ്പിച്ച പരിപാടിയാണ്‌ വിവാദത്തിലായത്‌. ഡിസിസി ജനറൽ സെക്രട്ടറി ജെ ജോസ്‌ ഫ്രാങ്ക്‌ളിനായിരുന്നു പരിപാടിയുടെ സംഘാടക സമിതി ചെയർമാൻ. ഇയാൾ പീഡിപ്പിച്ചതിനാൽ ജീവിതം അവസാനിപ്പിക്കുന്നുവെന്നാരോപിച്ച്‌ ബേക്കറി ഉടമയായ വീട്ടമ്മ ആത്മഹത്യ ചെയ്‌തിരുന്നു.


ആഭ്യന്തരമന്ത്രി ഉദ്‌ഘാടകനായ പരിപാടിയിൽ ബലാത്സംഗ കേസ്‌ പ്രതി സംഘാടകൻ എന്ന വാർത്ത പരന്നതോടെ ഇയാളോട്‌ മാറിനിൽക്കാൻ എംഎൽഎ ആവശ്യപ്പെടുകയായിരുന്നു. ജോസ് ഫ്രാങ്ക്ളിനാണ്‌ പരിപാടിയുടെ സ്വാഗതപ്രസംഗം നടത്തേണ്ടിയിരുന്നത്‌. ഇതിനായി തയ്യാറെടുക്കുന്പോഴാണ്‌ മാധ്യമങ്ങളുള്ള വിവരം എംഎൽഎ ഉൾപ്പെടെ ശ്രദ്ധിച്ചത്‌. സ്പെഷ്യൽ ബ്രാഞ്ചും ജില്ലാ പൊലീസ് മേധാവിയും ആഭ്യന്തരമന്ത്രിക്ക്‌ റിപ്പോർട്ട്‌ നൽകിയെന്നുപറഞ്ഞാണ്‌ ഇയാളെ വേദിയിൽനിന്ന്‌ ഇറക്കിവിട്ടത്‌. എന്നാൽ തനിക്ക്‌ ശാരീരിക സുഖമില്ലാത്തതിനാലാണ്‌ വേദിയിൽ കയറാത്തതെന്ന്‌ ജോസ് ഫ്രാങ്ക്ളിൻ മാധ്യമങ്ങളോട്‌ പറഞ്ഞു.വീട്ടമ്മയുടെ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ ജോസ് ഫ്രാങ്ക്ളിനെതിരെ ബലാത്സംഗം, ആത്മഹത്യാപ്രേരണ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു.


കോൺഗ്രസ്‌ നേതൃത്വത്തിന്റെ സഹായത്തോടെ ഒളിവിലായിരുന്ന ഇയാൾ ഹൈക്കോടതിയിൽനിന്ന് മുൻകൂർ ജാമ്യം നേടി. അന്വേഷണം പൂർത്തിയാക്കിയ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്‌. ഏഴോളം രാഷ്ട്രീയ കേസുകളിലും ഇയാൾ പ്രതിയാണെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിലുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home