ad
Deshabhimani

റേഞ്ച് റോവർ യാത്ര: കെ എം ഷാജി നിയമത്തിന്റെ എല്ലാ പരിധികളും ലംഘിച്ചു- എം വി ​ഗോവിന്ദൻ

KM Shaji vehicle.jpg
വെബ് ഡെസ്ക്

Published on Sep 22, 2026, 05:00 PM | 1 min read

തിരുവനന്തപുരം: സ്വകാര്യ വ്യക്തിയുടെ അത്യാഢംബര വാഹനമായ റേഞ്ച് റോവറിൽ സര്‍ക്കാര്‍ വാഹനത്തിന്റെ നമ്പറും കേരള സര്‍ക്കാര്‍ എന്ന ബോര്‍ഡും പതാകയും സ്ഥാപിച്ച്‌ മന്ത്രി കെ എം ഷാജി ഉപയോഗിച്ചത്‌ പ്രോട്ടോകോള്‍ ലംഘനവും മോട്ടോര്‍ വെഹിക്കിള്‍ ആക്ടിന്റെ ലംഘനമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. യുഡിഎഫ്‌ സര്‍ക്കാര്‍ എല്ലാ മര്യാദകളേയും കാറ്റില്‍പ്പറത്തിക്കൊണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


നിയമത്തിന്റെ എല്ലാ പരിധികളും ലംഘിച്ചുകൊണ്ടാണ്‌ കെ എം ഷാജി വാഹനമുപയോഗിച്ചത്‌. ​ഗൗരവമുള്ള പ്രശ്നമാണിത്. മന്ത്രിമാർക്ക് ഔദ്യോ​ഗിക വാഹനം നൽകുന്നത് മറ്റ് സ്വാധീനങ്ങൾക്ക് വിധേയനാകാതിരിക്കാനാണ്. ഇതിനെയാണ് കെപിസിസി പ്രസിഡന്റ് ഉൾപ്പെടെ ന്യായീകരിക്കുന്നത്.


സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ വാഹനങ്ങളില്‍ സര്‍ക്കാര്‍ ബോര്‍ഡും പതാകയും സ്ഥാപിക്കാനാകില്ല. ആഢംഭര വാഹനം ഉപയോഗിച്ച കാര്യം മന്ത്രിയും ഉടമയും സമ്മതിച്ചിട്ടുണ്ട്‌. മുന്‍ സര്‍ക്കാരിന്റെ കാലത്ത്‌ അബ്ദുള്‍ റഹ്മാനും കേന്ദ്ര സഹമന്ത്രി സുരേഷ്‌ ഗോപിക്കും അവരുടെ ഉടമസ്ഥതയിലുള്ള വാഹനം ഔദ്യോഗിക വാഹനമായി ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഗണേഷ്‌ കുമാര്‍ ഉടമസ്ഥതയില്‍ അല്ലാത്ത വാഹനത്തിന്‌ അനുമതി ചോദിച്ചപ്പോള്‍ നിരസിക്കുകയും ചെയ്‌തിരുന്നെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home