print edition എസ് ശ്രീജിത്തിന്റെ സ്ഥാനക്കയറ്റം സ്വാഭാവിക നടപടി; മുഖ്യമന്ത്രിയുടെ നടപടികളിൽ മിണ്ടാട്ടമില്ലാതെ ചെന്നിത്തല

തിരുവനന്തപുരം: മഴക്കെടുതിയിൽ നാട് വിറങ്ങലിച്ച ദിവസം മുഖ്യമന്ത്രി സ്വകാര്യ സ്ഥാപനങ്ങളുടെ ഉദ്‌ഘാടനത്തിനും സൽക്കാരത്തിലും പങ്കെടുത്തതിൽ അഭിപ്രായം പറയാതെ ഒഴിഞ്ഞുമാറി മന്ത്രി രമേശ് ചെന്നിത്തല. പൊലീസ് നിർദേശിച്ചതിനാലാണ് ആദ്യദിനം ദുരന്ത സ്ഥലങ്ങളിൽ താൻ പോകാതിരുന്നതെന്ന് മന്ത്രി പറഞ്ഞു.
അത്തരം അറിയിപ്പ് പൊലീസിൽനിന്ന് മുഖ്യമന്ത്രിക്കും കിട്ടിക്കാണും. എന്നാൽ, സൽക്കാരം ഒഴിവാക്കി ദുരന്ത പ്രതിരോധപ്രവർത്തനത്തിന് മുഖ്യമന്ത്രി നേതൃത്വം നൽകേണ്ടതല്ലേ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിൽനിന്ന് ചെന്നിത്തല ഒഴിഞ്ഞുമാറി.
എഡിജിപി എസ് ശ്രീജിത്തിന് ഡിജിപി പദവി നൽകിയത് സ്വാഭാവിക നടപടിയാണ്. ഐപിഎസ് ഓഫീസർമാരുടെ സീനിയോറിറ്റി നേരത്തേ തയ്യാറാക്കിയതാണ്. എം ആർ അജിത്‌കുമാറാണ് പട്ടികയിൽ ഒന്നാമത്. സസ്‌പെൻഷനലിയാതിനാൽ അജിത്‌കുമാറിന് സ്ഥാനക്കയറ്റം നൽകാനായില്ല.
അതിനാലാണ് തൊട്ടടുത്തുള്ള ശ്രീജിത്തിന് ഡിജിപി പദവി നൽകിയത്. എല്ലാ പൊലീസ് സ്‌റ്റേഷനുകൾക്കും ഒരേ പെയിന്റടിക്കും.
തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ സുഗതന് അനുകൂലമായി നൽകിയ അവധി ഉത്തരവ് ആഭ്യന്തര വകുപ്പ് റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു.










0 comments