തരൂരിന്റെ കാര്യം തീരുമാനിക്കേണ്ടത് ഹൈക്കമാൻഡ്: ചെന്നിത്തല

കൊച്ചി: തരൂരിന്റെ കാര്യം
തീരുമാനിക്കേണ്ടത് ഹൈക്കമാൻഡ്:
ചെന്നിത്തല
കൊച്ചി
ശശി തരൂരിനെ ചേർത്തുപിടിക്കണമെന്നും അദ്ദേഹത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണെന്നും രമേശ് ചെന്നിത്തല. വെൽഫെയർ പാർടി യുഡിഎഫിനെ പിന്തുണയ്ക്കുന്നുവെന്ന് പറയുമ്പോൾ, വേണ്ടെന്നു പറയാൻ പറ്റില്ലെന്നും അവരെ യുഡിഎഫിൽ ചേർക്കാനോ ഘടകകക്ഷിയാക്കാനോ തീരുമാനമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പി വി അൻവറുമായി ഒരു ചർച്ചയുമില്ല. ഭാവിയിൽ ഉണ്ടാകുമോയെന്ന് പറയാനാകില്ല. സൂംബ ഡാൻസ് വിഷയത്തിൽ പ്രശ്നങ്ങൾ സർക്കാർ ചർച്ച ചെയ്യണം. യുഡിഎഫിന്റെ മുന്നിലുള്ള അജൻഡ വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളിലെ വിജയമാണെന്ന് ക്യാപ്‌റ്റൻ, മേജർ വിശേഷണങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തോട് ചെന്നിത്തല പ്രതികരിച്ചു.








0 comments