ഇന്ന് റംസാന്‍ വ്രതാരംഭം

കോഴിക്കോട് : മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഞായറാഴ്‍ച റംസാൻ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാരും മതപണ്ഡിതരും അറിയിച്ചു. കടലുണ്ടി, കാപ്പാട്, പൊന്നാനി തുടങ്ങിയ ഇടങ്ങളില്‍ മാസപ്പിറവി ദൃശ്യമായി.
അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാളയം ഇമാം ഡോ.വി പി സുഹൈബ് മൗലവി കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, സംയുക്ത മഹല്ല് ജമാഅത് ഖാസി ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി എന്നിവര്‍ അറിയിച്ചു.









0 comments