വയനാട് ഗവ. മെഡിക്കൽ കോളേജിലെ ആദ്യ വിദ്യാർഥിയായി രാജസ്ഥാൻ സ്വദേശിനി

wayanad medical college
വെബ് ഡെസ്ക്

Published on Sep 19, 2025, 11:07 PM | 1 min read

കൽപ്പറ്റ: വയനാട് ഗവ. മെഡിക്കൽ കോളേജിലെ പ്രഥമ മെഡിസിൻ ബാച്ചിലെ ആദ്യ വിദ്യാർഥിയായി രാജസ്ഥാൻ സ്വദേശിനി. രണ്ടാം റൗണ്ടിൽ അഖിലേന്ത്യാ മെഡിക്കൽ പ്രവേശന ക്വാട്ടയിലാണ് ജയ്പൂർ സ്വദേശിനിയായ വിദ്യാർത്ഥിനി വെള്ളിയാഴ്ച്ച പ്രവേശനം പൂർത്തിയാക്കിയത്.


മാനന്തവാടിയിലെ മെഡിക്കൽ കോളേജിൽ 50 എംബിബിഎസ് സീറ്റുകൾക്കാണ് ഈ വർഷം നാഷണൽ മെഡിക്കൽ മിഷന്റെ അനുമതി ലഭിച്ചത്. ഇതിൽ ഏഴെണ്ണം അഖിലേന്ത്യാ ക്വാട്ടയിൽ നിന്നുള്ള വിദ്യാർത്ഥികളും ബാക്കി കേരളത്തിൽ നിന്നുള്ള വിദ്യാർഥികളുമാണ്.


സംസ്ഥാനത്ത് നിന്നുള്ള വിദ്യാർഥികളുടെ പ്രവേശന നടപടികൾ അടുത്ത റൗണ്ടിലാണ്. അതിനാൽ പ്രഥമ മെഡിസിൻ ബാച്ചിന്റെ ഉദ്ഘാടന തീയ്യതി നേരത്തെ നിശ്ചയിച്ച സെപ്തംബർ 22 ൽ നിന്നും മാറ്റിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home