ad
Deshabhimani

print edition മഴ മുന്നറിയിപ്പ്‌ വൈകിയില്ല; സർക്കാർ വാദം കള്ളം

V D Satheesan.jpg
വെബ് ഡെസ്ക്

Published on Aug 04, 2026, 01:38 AM | 2 min read

തിരുവനന്തപുരം: രാത്രിയോടെ മഴ ശക്തമായതിനാൽ സർക്കാരിന്‌ രക്ഷാദൗത്യത്തിനും ഒരുക്കത്തിനും സമയം കിട്ടിയില്ലെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വാദം കള്ളം. കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ മുന്നറിയിപ്പ്‌ നൽകിയശേഷം അടിയന്തര നടപടി സ്വീകരിക്കാൻ മണിക്കൂറുകൾ മുന്നിലുണ്ടായിരുന്നു. മുന്നറിയിപ്പ്‌ വന്ന്‌ എട്ട്‌ മണിക്കൂർ കഴിഞ്ഞാണ്‌ അതിതീവ്രമഴയുണ്ടായത്‌.


ജൂലെൈ 31 പകൽ മൂന്നിനാണ്‌ സംസ്ഥാനത്തിന്‌ വിശദമായ മുന്നറിയിപ്പ്‌ കാലാവസ്ഥാ വകുപ്പ് നൽകിയത്‌. ജൂലൈ 31, ആഗസ്‌ത്‌ ഒന്ന് തീയതികളിൽ വിവിധ ജില്ലകളില്‍ ഓറഞ്ച്‌ അലർട്ട്‌ (കനത്തതോ, അത്യന്തം കനത്തതോ ആയ മഴ) നൽകിയിയിരുന്നു. ജൂലൈ 31ന്‌ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്‌, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ആഗസ്‌ത്‌ ഒന്നിന്‌ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, വയനാട്‌, കണ്ണൂർ, കാസർകോട്‌ ജില്ലകളിലും ഓറഞ്ച്‌ അലർട്ടായിരുന്നു. ഇതുസംബന്ധിച്ച അറിയിപ്പുകളും റിപ്പോർട്ടുകളും കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വെബ്‌സൈറ്റിലുണ്ട്‌.


എന്തൊക്കെയാണ്‌ ചെയ്യേണ്ടതെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കിയിരുന്നു. മത്സ്യത്തൊഴിലാളികൾക്ക്‌ ജാഗ്രതാനിർദേശം നൽകാനും സർക്കാരിനെ ചുമതലപ്പെടുത്തി. എന്നാൽ രാത്രി 8.30ന്‌ കടലിൽ പോയശേഷമാണ്‌ ജാഗ്രതാനിർദേശം ലഭിച്ചതെന്നാണ്‌ മത്സ്യത്തൊഴിലാളികൾ പറയുന്നത്‌. 11 ജില്ലകളിൽ ഓറഞ്ച്‌ അലർട്ട്‌ നൽകിയിട്ടും ഒരുക്കങ്ങൾക്ക്‌ സമയം കിട്ടിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം ഇതോടെ പൊളിയുന്നു. രക്ഷാ പ്രവര്‍ത്തനത്തിന് ദുരന്തനിവാരണ അതോറിറ്റിക്ക്‌ കൃത്യമായ പദ്ധതികൾ ഉണ്ടെന്നിരിക്കെ, സർക്കാർ വരുത്തിയ വീഴ്‌ചയാണ്‌ നിരവധി ജീവനുകൾ പൊലിയാനും സ്വത്തുവകകൾ നഷ്‌ടപ്പെടാനും കാരണമായതെന്ന്‌ വ്യക്തം.


മരണം 18


മഴക്കെടുതിയിൽ തിങ്കളാഴ്‌ച മൂന്ന്‌ മരണംകൂടി. ഒരാളെ കാണാതായി. കോട്ടയം അയർക്കുന്നം ആറുമാനൂർ സ്വദേശി അഴിയാത്ത് ജിന്റോ മാത്യു (43) മീനച്ചിലാറിൽ വീണും പത്തനംതിട്ട പന്തളത്ത്‌ ചെറുമല പ്ലാവിള പാലനിൽക്കുന്നതിൽ വടക്കേതിൽ വീട്ടിൽ ലെനിൻ മുരളി (32) പാടത്തും മുങ്ങിമരിച്ചു. കൊല്ലം തങ്കശ്ശേരിയിൽ കഴിഞ്ഞ ദിവസം കടലിൽ കാണാതായ മുണ്ടയ്ക്കാട് പുതിയൂര്‍ സ്വദേശി അർജുന്റെ മൃതദേഹം തിങ്കളാഴ്ച കണ്ടെത്തി. ഇതോടെ കാലവര്‍ഷത്തില്‍ രണ്ട് ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 18 ആയി. മണർകാട് ​പറമ്പുകര പാലൂപറമ്പിൽ പി എസ് ശരണിനെ (36) ആണ്‌ തിങ്കളാഴ്ച കാണാതായത്. വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് പിടിച്ചെടുക്കാൻ വെള്ളത്തിൽ ഇറങ്ങിയതാണ്‌.

​ ജലനിരപ്പുയർന്നതോടെ മൂഴിയാർ അണക്കെട്ടിന്റെ ഷട്ടർ തിങ്കൾ രാവിലെ വീണ്ടും തുറന്നു. മലപ്പുറം പാണക്കാട്‌ എടയിപ്പാലത്ത്‌ കുന്നിടിഞ്ഞ്‌ പരപ്പനങ്ങാടി–മലപ്പുറം സംസ്ഥാന പാതയിലേക്ക്‌ പതിച്ചു. അനധികൃത മണ്ണെടുപ്പാണ്‌ കുന്നിടിച്ചലിന്‌ കാരണമായത്‌.


തടിതപ്പി മന്ത്രിമാർ; ക്യാന്പുകളിൽ സങ്കടക്കാഴ്‌ച


പ്രളയബാധിത മേഖലകളിലെ ദുരിതാശ്വാസക്യാന്പുകളിലും സർക്കാർ അനാസ്ഥയുടെ നേർക്കാഴ്‌ച. ആവശ്യമായ സ‍ൗകര്യങ്ങളില്ലാതെയാണ്‌ ക്യാന്പുകൾ ഭൂരിഭാഗവും പ്രവർത്തിക്കുന്നത്‌. സർക്കാർ സംവിധാനങ്ങളുടെ ഏകോപനത്തിലെ പാളിച്ച ഇവിടെയും വ്യക്തം.

ഞായറാഴ്‌ച അപ്പർ കുട്ടനാട്‌ മേഖലയിലെ ക്യാന്പുകളിൽ റവന്യൂമന്ത്രി എ പി അനിൽകുമാറും ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയും സന്ദർശിച്ചു. ക്യാമ്പിലുള്ളവർ പരാതി പറഞ്ഞുതുടങ്ങിയതോടെ മന്ത്രിമാർ സ്ഥലം വിട്ടു.


പലയിടത്തും കിടക്കാൻ മതിയായ സ‍ൗകര്യമില്ല. ഉറങ്ങാൻ വിരിപ്പുപോലുമില്ല. സ്വന്തമായി ഗ്യാസും അടുപ്പും കൊണ്ടുവന്നാണ് ഭൂരിഭാഗം കുടുംബങ്ങളുടെയും പാചകം. ഏറ്റുമാനൂർ ചെറുവണ്ടൂർ സെന്റ്‌ സെബാസ്റ്റ്യൻ എൽപി സ്‌കൂളിൽ ക്യാമ്പിൽ പ്രഭാത ഭക്ഷണം വൈകിയതിൽ നാട്ടുകാർ പ്രതിഷേധിച്ചു. 22 കുടുംബങ്ങളിലായി 40 പേരാണ്‌ ഇവിടെയുള്ളത്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home