കനത്ത മഴ; വയനാട് ജില്ലയിൽ ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

പ്രതീകാത്മക ചിത്രം, എഐ നിർമിതം
തിരുവനന്തപുരം: വയനാട് ജില്ലയിൽ നാളെ (ബുധനാഴ്ച, 05-08-26) അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ശക്തമായ മഴ തുടരുകയും റെഡ് അലേർട് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചതെന്ന് കളക്ടർ അറിയിച്ചു. അങ്കണവാടികൾ, മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, പരിശീലന സ്ഥാപനങ്ങൾ, സ്‌പെഷ്യൽ ക്ലാസുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.
റസിഡൻഷ്യൽ സ്‌കൂളുകൾക്കും റസിഡൻഷ്യൽ കോളേജുകൾക്കും അവധി ബാധകമല്ല. എന്നാൽ, റസിഡൻഷ്യൽ സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാർഥികളുടെ സുരക്ഷ അതത് സ്ഥാപന മേധാവികൾ ഉറപ്പുവരുത്തേണ്ടതാണ്. സാഹചര്യത്തിനനുസരിച്ച് വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തി അവധി നൽകാവുന്നതുമാണ്.
റെഡ് അലർട്ടുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം പുറപ്പെടുവിച്ചിട്ടുള്ള എല്ലാ നിയന്ത്രണങ്ങളും പൊതുജനങ്ങൾ കർശനമായി പാലിക്കണം. വിനോദസഞ്ചാരികൾ അതീവ ജാഗ്രത പാലിക്കണം. സുരക്ഷിതമായ താമസസ്ഥലങ്ങളിൽ തന്നെ തുടരുകയും അധികൃതരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കുകയും ചെയ്യണം.
താമരശ്ശേരി ചുരം, ബോയ്‌സ് ടൗൺ–പാൽച്ചുരം വഴിയുള്ള യാത്രക്കാർ അതീവ ജാഗ്രത പാലിക്കണം. അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കി, അനിവാര്യമായ യാത്രകൾ മാത്രമേ നടത്താവൂ എന്നും കളക്ടർ അറിയിച്ചു.










0 comments