കുടിവെള്ളം പോലുമില്ല, സർക്കാർ സഹായവുമില്ല; ദുരിതാശ്വാസ ക്യാമ്പിൽ ദുരിതമെന്ന് കോൺഗ്രസ് നേതാവ്

പത്തനംതിട്ട: മഴക്കെടുതി നേരിടുന്ന ആറന്മുളയിലെ ദുരിതാശ്വാസ ക്യാമ്പിൽ ദുരിത ജീവിതെന്ന് കോൺഗ്രസ് നേതാവിന്റെ വെളിപ്പെടുത്തൽ. ക്യാമ്പിൽ കഴിയുന്ന ദുരിതബാധിതർക്ക് ഭക്ഷണം ഇല്ലെന്നും കുട്ടികൾക്ക് കൊടുക്കാൻ പോലും കുടിവെള്ളമില്ലെന്നും കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് അലക്സ് എം ജോർജ് പറഞ്ഞു. സർക്കാരിന്റെ ഭാഗത്ത് നിന്ന് സഹായം ലഭിക്കുന്നില്ലെന്നും അലക്സ് തുറന്നടിച്ചു.
ക്യാമ്പ് തുടങ്ങിയിട്ട് മൂന്ന് ദിവസമായി. വെള്ളമോ ആഹാരമോ ലഭിക്കുന്നില്ല. ആശ്രയം സന്നദ്ധ സംഘടനകൾ മാത്രമാണ്. പല ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടു. ഒരു നടപടിയും ഉണ്ടായില്ല. കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ പോലും കുടിവെള്ളമില്ല. അടിയന്തരമായി ബോട്ടിൽ സഹായം എത്തിക്കണമെന്നും അലക്സ് അഭ്യർഥിച്ചു. ആറന്മുള പഞ്ചായത്ത് 19-ാം വാർഡിൽ ഒരു സഹായവും ലഭിക്കുന്നില്ലെന്ന് വാർഡ് മെമ്പറും പ്രതികരിച്ചു.
പ്രദേശത്ത് അഞ്ച് ദിവസമായി കറന്റ് ഇല്ലെന്നും ആരോപണമുണ്ട്. ദുരിതാശ്വാസ ക്യാമ്പിൽ ഒരു കുറവും വരുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പലആവർത്തി പറയുമ്പോഴാണ് ക്യാമ്പിലെ ദുരിതം വെളിപ്പെടുത്തി കോൺഗ്രസ് നേതാവ് രംഗത്ത് വന്നത്.










0 comments