ad
Deshabhimani

സന്ദർശക വിസ റസിഡൻസിയാക്കാൻ ഇനി 150 ദിനാർ

kuwait flag
വെബ് ഡെസ്ക്

Published on Aug 04, 2026, 05:34 PM | 1 min read

കുവൈത്ത് സിറ്റി : വിദേശികളുടെ താമസനിയമത്തിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളിൽ ഭേദഗതിയുമായി കുവൈത്ത്‌ ആഭ്യന്തര മന്ത്രാലയം. ഇതുസംബന്ധിച്ച പുതിയ ഉത്തരവ് ഔദ്യോഗിക ഗസറ്റായ കുവൈത്ത് അൽ യൗം പ്രസിദ്ധീകരിച്ചു. സന്ദർശക വിസ റസിഡൻസി വിസയാക്കി മാറ്റാൻ ഇനി 150 ദിനാർ ഫീസ് നൽകണമെന്ന്‌ ഉത്തരവിലുണ്ട്‌. ​ഭേദഗതി പ്രകാരം ചട്ടങ്ങളിലെ 39–-ാം അനുച്ഛേദത്തിലെ ഒമ്പതാം ഖണ്ഡികയിൽ പുതിയ ഉപവകുപ്പ് ചേർത്ത്‌ ആർട്ടിക്കിൾ 16 അനുസരിച്ചാണ്‌ സ്ഥിര ഫീസ് നിശ്ചയിച്ചത്.


​അതേസമയം, ഗാർഹിക തൊഴിലാളികൾക്കും സമാന വിഭാഗങ്ങൾക്കും ഫീസ് ബാധകമല്ല. ചട്ടങ്ങളിലെ ആർട്ടിക്കിൾ 20 പ്രകാരമാണ് ഇവരെ ഫീസ് നൽകുന്നതിൽനിന്ന് ഒഴിവാക്കിയത്. സന്ദർശക വിസ റസിഡൻസി വിസയാക്കി മാറ്റാൻ അനുമതിയുള്ള വിഭാഗങ്ങൾക്ക് മാത്രമേ ഈ സേവനം ലഭ്യമാകൂ. അത്തരം അപേക്ഷകളിൽ ഫീസ് നിർബന്ധമായും അടയ്ക്കേണ്ടിവരും. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതിമുതൽ ഭേദഗതി പ്രാബല്യത്തിൽ വന്നു. ​പുതിയ തീരുമാനം അതത് വകുപ്പുകൾ ഉടൻ നടപ്പാക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home