ad
Deshabhimani

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; ഇന്ന് ഓറഞ്ച്, യെല്ലോ അലേർടുകൾ

Rain alert

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 28, 2026, 10:53 AM | 1 min read

തിരുവനന്തപുരം: കേരളത്തിൽ മഴ വീണ്ടും ശക്തിപ്രാപിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് ഓറഞ്ച്, യെല്ലോ അലേർടുകൾ പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് 10 ജില്ലകളിൽ യെല്ലോ അലേർട് ആണ് കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.


ജൂലൈ ഒന്നു വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. വടക്കൻ കേരളത്തിൽ മഴ ശക്തിപ്രാപിക്കുന്നുവെന്നാണ് വിവരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home