ad
Deshabhimani

ഓണക്കാല പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; റിസർവേഷൻ ആരംഭിച്ചു

train
വെബ് ഡെസ്ക്

Published on Jul 09, 2026, 06:28 PM | 1 min read

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ. കൊല്ലത്തുനിന്ന് ചെന്നൈയിലേക്കും തിരുവനന്തപുരത്തുനിന്ന് താംബരത്തേക്കുമാണ് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചത്. സ്പെഷ്യൽ ട്രെയിനുകളിലേക്കുള്ള റിസർവേഷൻ ആരംഭിച്ചു.


ചെന്നൈ- കൊല്ലം പ്രതിവാര എക്സ്പ്രസ് സ്പെഷ്യൽ ആ​ഗസ്ത് 12, 19, 26, സെപ്തംബർ രണ്ട്‌ (ബുധനാഴ്ചകളിൽ) തീയതികളിൽ സർവീസ് നടത്തും. പകൽ 3.10ന് ചെന്നൈ സെൻട്രലിൽനിന്ന്‌ പുറപ്പെടുന്ന പ്രത്യേക ട്രെയിനുകൾ അടുത്ത ദിവസങ്ങളിൽ രാവിലെ 7.20ന് കൊല്ലത്ത് എത്തും. അരക്കോണം, കാട്പാടി, ജോലാർപേട്ടൈ, സേലം, ഈ റോഡ്, തിരുപ്പൂർ, പോടന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവയാണ് സ്റ്റോപ്പുകൾ.


കൊല്ലത്തുനിന്ന് വ്യാഴാഴ്ചകളിൽ രാവിലെ 10.40നാണ് ചെന്നൈക്കുള്ള സർവീസ്. പിറ്റേന്ന് പുലർച്ചെ 3.30ന് ചെന്നൈ സെൻട്രലിൽ എത്തും. ആഗസ്ത്‌ 13, 20, 27, സെപ്തംബർ മൂന്ന്‌ തീയതികളിൽ ആകെ നാല്‌ സർവീസ്‌ നടത്തും.


തിരുവനന്തപുരത്തുനിന്ന് താംബരത്തേക്ക് ഓണം സ്പെഷ്യൽ ആഗസ്ത്‌ 12, 19, 26, സെപ്തംബർ രണ്ട്‌ എന്നീ ബുധനാഴ്ചകളിൽ വൈകിട്ട് 3.45ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10ന് താംബരത്തെത്തും. വർക്കല, കൊല്ലം, കൊട്ടാരക്കര, പുനലൂർ, രാജാപാളയം, മധുര, കൊടൈക്കനാൽ റോഡ്, തിരുച്ചിറപ്പള്ളി വഴിയാണ് താംബരത്തേക്ക് പോകുക. മടക്ക സർവീസ് താംബരത്തുനിന്ന് വ്യാഴാഴ്ചകളിൽ പകൽ രണ്ടിന്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home