റെയിൽവേയിൽ 8 മണിക്കൂർമുമ്പ് റിസർവേഷൻ ചാർട്ട്

തിരുവനന്തപുരം : പുലർച്ചെ അഞ്ചുമുതൽ പകൽ രണ്ടുവരെയുള്ള സമയത്ത് പുറപ്പെടുന്ന ട്രെയിനിന്റെ റിസർവേഷൻ ചാർട്ട് തലേന്ന് രാത്രി ഒമ്പതിന് പ്രസിദ്ധീകരിക്കാൻ റെയിൽവേ ബോർഡ് സോൺ ഓഫീസുകൾക്ക് നിർദേശം നൽകി. പകൽ രണ്ട് മുതൽ രാത്രി 11.59 വരെയും അർധരാത്രി 12 മുതൽ പുലർച്ചെ അഞ്ചുവരെയുള്ള ട്രെയിനിന്റെ റിസർവേഷൻ ചാർട്ട് എട്ട് മണിക്കൂർ മുമ്പും പ്രസിദ്ധീകരിക്കണം.
നിലവിൽ നാലു മണിക്കൂർ മുമ്പാണ് റിസർവേഷൻ ചാർട്ട് പ്രസിദ്ധീകരിക്കുന്നത്. പുലർച്ചെ മുതൽ രാവിലെ ഒമ്പത് വരെയുള്ള റിസർവേഷൻ ചാർട്ട് തലേന്ന് രാത്രി പത്തിനകം യാത്രക്കാർക്ക് ലഭിച്ചിരുന്നു. അത് പകൽ രണ്ടുവരെയാക്കിയാണ് പുതിയ നിർദേശം.









0 comments