Deshabhimani

print edition യാത്രക്കാരെ ആപ്പിലാക്കി ആപ്

App
avatar
എം സനോജ്

Published on Oct 08, 2026, 01:30 AM | 2 min read

നിലമ്പൂർ : യാത്രക്കാർക്ക്‌ സ്ഥിരമായി പണി നൽകി റെയിൽവേയുടെ റെയിൽ വൺ ആപ്. ഈ വർഷം ജൂൺ 13മുതൽ ഒക്ടോബർ ആറുവരെ 11 തവണയാണ്‌ അറ്റകുറ്റപ്പണിയുടെ പേരിൽ ആപ്പിന്റെ സേവനങ്ങൾ തടസ്സപ്പെട്ടത്‌. റിസർവ്ഡ് ടിക്കറ്റ് ബുക്കിങ് ഉൾപ്പെടെയുള്ള സേവനങ്ങൾ മൂന്നുമുതൽ അഞ്ച് മണിക്കൂർവരെ ലഭ്യമാകാത്ത സാഹചര്യമാണ്.


കൂടുതലും രാത്രി സമയങ്ങളിലാണ് സേവനതടസ്സം. ചൊവ്വാഴ്ച രാത്രി 11.30മുതൽ ബുധനാഴ്ച പുലർച്ചെ നാലുവരെ റിസർവ്ഡ് ടിക്കറ്റ് ബുക്കിങ്ങും ഉപഭോക്തൃ അക്കൗണ്ട് സേവനങ്ങളും തടസ്സപ്പെട്ടു. പുലർച്ചെ നാലിനുശേഷമാണ് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിച്ചത്. ട്രെയിൻ എൻക്വയറി, ആർ- വാലറ്റ് തുടങ്ങിയ സംവിധാനങ്ങളും വിവിധ ഘട്ടങ്ങളിൽ തടസ്സപ്പെട്ടിട്ടുണ്ട്.


ലക്ഷക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ഡിജിറ്റൽ സംവിധാനമാണ് ഇത്തരത്തിൽ ആവർത്തിച്ച് നിശ്ചലമാകുന്നത്. രാത്രി യാത്രകൾ ആസൂത്രണംചെയ്യുന്നവർക്കും അടിയന്തരമായി ടിക്കറ്റ് ബുക്ക് ചെയ്യേണ്ടവർക്കും സേവനം ലഭ്യമാകാത്തത് പ്രതിസന്ധിയാകുന്നു.


​86.56 കോടിയുടെ പദ്ധതി


2023 ഡിസംബർ ആറിന് ‘സൂപ്പർ ആപ് ഫോർ ഇന്ത്യൻ റെയിൽവേസ്’ ഡിജിറ്റൽ പദ്ധതിക്കായി കേന്ദ്രം 86.56 കോടി രൂപ അനുവദിച്ചിരുന്നു. ഇതിൽ സിസ്റ്റം സോഫ്റ്റ്‌വെയറിന് 49.32 കോടി, ഹാർഡ്‌വെയറിന് 6.27 കോടി, നെറ്റ്‌വർക്ക് ഉപകരണങ്ങൾക്ക് 2.51 കോടി, ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ വികസനത്തിന് 4.40 കോടി രൂപ എന്നിങ്ങനെയാണ് വകയിരുത്തിയത്. മൂന്ന് വർഷത്തെ നടത്തിപ്പിന് 4.33 കോടി, വകുപ്പുതല ചാർജുകൾക്ക് 6.30 കോടി, ജിഎസ്ടിയായി 12.92 കോടി രൂപയും ഉൾപ്പെടുത്തി.


ഈ പദ്ധതിയുടെ ഭാഗമായാണ് റെയിൽവേയുടെ ഐടി വിഭാഗമായ സിആർഐഎസ് വികസിപ്പിച്ച റെയിൽ വൺ ആപ് 2025 ജൂലൈ ഒന്നിന് പുറത്തിറക്കിയത്. റെയിൽവേ സേവനങ്ങൾ കൂടുതൽ ലളിതവും വേഗത്തിലുമാക്കുകയായിരുന്നു ലക്ഷ്യം. ഐആർസിടിസി റെയിൽ കണക്ട്, മൊബൈൽ യുടിഎസ്, എൻടിഇഎസ് തുടങ്ങിയ വിവിധ ആപ്പുകളിലെ സേവനങ്ങൾ ഏകോപിപ്പിച്ചാണ് പുതിയ സംവിധാനം ഒരുക്കിയത്.

​

യാത്രാ തീയതി മാറ്റാനും അധിക ചെലവ്


യുപിഐവഴി പണമടച്ച് റിസർവേഷൻ ടിക്കറ്റെടുത്താൽ യാത്രാ തീയതി മാറ്റാനുള്ള സൗകര്യമില്ല. സാധാരണ ടിക്കറ്റ് കൗണ്ടറിൽനിന്ന് എടുത്ത റിസർവേഷൻ ടിക്കറ്റിൽ ഒരുതവണ യാത്ര തീയതി മാറ്റാൻ അവസരമുണ്ട്. സ്ലീപ്പർ ക്ലാസിന് 20 രൂപയാണ് ഇതിനുള്ള ചാർജ്. എന്നാൽ യുപിഐവഴി പണമടച്ച് ടിക്കറ്റെടുത്ത യാത്രക്കാരന് മറ്റൊരു തീയതിയിലേക്ക് മാറ്റണമെങ്കിൽ നിലവിലെ ടിക്കറ്റ് റദ്ദാക്കി പുതിയ ടിക്കറ്റെടുക്കണം. ടിക്കറ്റ് റദ്ദാക്കുമ്പോൾ കുറഞ്ഞത് 120 രൂപ ക്യാൻസലേഷൻ ചാർജും നൽകേണ്ടിവരും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

high court

02

print edition അമിതവേഗവും അപകടവും; കൂടുതൽ നിരീക്ഷണ കാമറ വേണമെന്ന് ഹൈക്കോടതി
CITU

05

print edition മാധ്യമം പത്രത്തിലെ ശമ്പളനിഷേധം; ഡിസം. 9ന്‌ നിയമസഭാ മാർച്ച്
deshabhimani section

Recommended

Deshabhimani
Home