ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ സണ്ണി ജോസഫ്; ഉമാ തോമസിനെതിരെയുള്ള സൈബർ ആക്രമണത്തിലും മറുപടിയില്ല

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടവുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം നൽകാതെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. രാഹുലിനെ പാർടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി അറിയിച്ചുകൊണ്ടുള്ള വാർത്താസമ്മേളനത്തിലാണ് സണ്ണി ജോസഫ് ഉത്തരം നൽകാതിരുന്നത്.
രാഹുലിനെതിരെ കേസൊന്നും രജിസര്‍ ചെയ്തിട്ടില്ല. പാര്‍ടിക്കും പരാതികളൊന്നും ലഭിച്ചിട്ടില്ല എന്നും വാർത്താസമ്മേളനത്തിൽ രാഹുലിനെ സംരക്ഷിച്ചുകൊണ്ട് കെപിസിസി പ്രസിഡന്റ് പറഞ്ഞു.
രാഹുലിനെതിരെ രംഗത്തെത്തിയ കോൺഗ്രസ് വനിതാ നേതാക്കൾ ഉൾപ്പെടെയുള്ളവർക്കെതിരെ ശക്തമായ സൈബർ ആക്രമണമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. കോൺഗ്രസ് പ്രവർത്തകരുടെ ഇൗ സൈബർ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തിനും സണ്ണി ജോസഫ് മറുപടി പറഞ്ഞില്ല.
രാഹുൽ മാങ്കൂട്ടത്തിനെതിരായ നടപടി സസ്‌പെൻഷനിൽ ഒതുക്കുകയാണ് കോൺഗ്രസ് നേതൃത്വം ചെയ്തത്. പുറത്താക്കിയാൽ പലരുടെയും രഹസ്യങ്ങൾ വെളിപ്പെടുത്തുമെന്ന് രാഹുൽ ഭീഷണിപ്പെടുത്തിയിരുന്നു. താൻ രാജിവയ്‌ക്കേണ്ടിവന്നാൽ പലർക്കും രാഷ്‌ട്രീയം മതിയാക്കേണ്ടിവരുമെന്നാണ് ഭീഷണി. ഇതോടെ ഇന്നലെ വീശിയടിച്ച രാജിക്കാറ്റ് ഇന്നത്തേക്ക് വെറും സസ്പെൻഷൻ ആയി ചുരുക്കി.









0 comments