ad
Deshabhimani

ജയിലില്‍ ആരെയും കാണാന്‍ താല്‍പര്യമില്ല; കോണ്‍ഗ്രസ് നേതാക്കളെ മടക്കി അയച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

rahul mamkoottathil
വെബ് ഡെസ്ക്

Published on Jan 12, 2026, 04:06 PM | 1 min read

മാവേലിക്കര: ബലാത്സംഗക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ കാണാനെത്തിയ കോണ്‍ഗ്രസ് നേതാക്കളെ ജയില്‍ അധികൃതര്‍ തിരിച്ചയച്ചു. മാവേലിക്കര സ്‌പെഷ്യല്‍ സബ്ജയിലില്‍ എത്തിയ അടൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നേതാക്കളെയുമാണ് രാഹുല്‍ കാണാന്‍ വിസമ്മതിച്ചത്.


ആരെയും കാണാന്‍ ഇപ്പോള്‍ താല്‍പര്യമില്ല എന്ന് രാഹുല്‍ ജയില്‍ അധികൃതരെ അറിയിക്കുകയായിരുന്നു. മൂന്നാമത്തെ ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് 14 ദിവസത്തേക്കാണ് രാഹുലിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. രാഹുലിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കുന്നുണ്ടെങ്കിലും വാദത്തിലേക്ക് കടക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ ജയില്‍വാസം നീളാനാണ് സാധ്യത.


കേസ് അന്വേഷണത്തിന്റെ ഭാഗമായി രാഹുലിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. അതിനിടെ, കേസില്‍ കുടുങ്ങിയ രാഹുലിന് വേണ്ടി യൂത്ത് കോണ്‍ഗ്രസ് നേതാവ് ക്ഷേത്രത്തിലും പള്ളിയിലും വഴിപാടുകള്‍ നടത്തിയത് ചര്‍ച്ചയായിട്ടുണ്ട്.


പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി റെജോ വള്ളംകുളമാണ് ശത്രുസംഹാര പൂജയും കുര്‍ബാനയും നടത്തിയത്. രാഹുല്‍ തെറ്റ് ചെയ്തോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യമാണെന്നായിരുന്നു വഴിപാടിനെക്കുറിച്ചുള്ള നേതാവിന്റെ പ്രതികരണം.


എംഎല്‍എയുടെ അറസ്റ്റ് വിവരം പ്രത്യേക അന്വേഷണ സംഘം സ്പീക്കറെ അറിയിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചാല്‍ വിഷയം പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിക്ക് വിടുമെന്ന് സ്പീക്കര്‍ വ്യക്തമാക്കി. എംഎല്‍എ സ്ഥാനത്തുനിന്നും പുറത്താക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ എത്തിക്‌സ് കമ്മിറ്റിയായിരിക്കും ശുപാര്‍ശ നല്‍കുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home