ad
Deshabhimani

യാത്രക്കാർക്കെതിരെ ലൈംഗികാതിക്രമം: ഓട്ടോഡ്രൈവർ അറസ്റ്റിൽ

Arrest
വെബ് ഡെസ്ക്

Published on Aug 02, 2026, 09:13 PM | 1 min read

തൃശൂർ: യാത്രക്കാരിയെ ലൈംഗികമായി ആക്രമിച്ച കേസിലെ പ്രതി ഓട്ടോ ഡ്രൈവർ എടത്തിരുത്തി ചൂലൂര് സ്വദേശി അരിപ്പുറം വീട്ടിൽ എ ജെ നൗഫൽ (34- പ്രസാദ്) പൊലീസ് പിടിയിൽ. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ മെഡിക്കൽ കോളേജ് പൊലീസും തൃശൂർ അസി. കമീഷണർ ടി ആർ രാജേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷക സംഘവും ചേർന്നാണ് പിടികൂടിയത്.


ജൂൺ 30നാണ് കേസിനാസ്പദമായ സംഭവം. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി വന്ന് വീട്ടിലേക്ക് ഓട്ടോയിൽ തിരിച്ചുപോകുമ്പോഴാണ് പ്രതി യാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയത്. സംഭവത്തിൽ മെഡിക്കൽ കോളേജ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുമ്പോഴാണ് പ്രതി ഒളിവിൽ പോയത്. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ്‌ പൊലീസ് പ്രതിയെ പിടികൂടിയത്. ഇയാൾക്ക് കുന്നംകുളം, മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനുകളിലായി രണ്ട് കേസ് നിലവിലുണ്ട്. കോടതി പ്രതിയെ റിമാൻ‍ഡ് ചെയ്തു.


മെഡിക്കൽ കോളേജ് പൊലീസ് ഇൻസ്പെക്ടർ സുജിത്ത്, സബ് ഇൻസ്പെക്ടർ കിരൺ, സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രശാന്ത്, സിവിൽ പൊലീസ് ഓഫീസർമാരായ ഹരീഷ് കുമാർ, ദീപക്, അഭയ്ഘോഷ്, നീതു എന്നിവരും അന്വേഷക സംഘത്തിലുണ്ടായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home