25 സിക്‌സർ, 91 പന്തിൽ 233; നിറഞ്ഞാടി അഭിഷേക്

അമൃത്‌സർ: വിമർശകർക്ക് മറുപടിയായി കളത്തിൽ വീണ്ടും നിറഞ്ഞാടി അഭിഷേക് ശർമ. പഞ്ചാബ് അന്തർജില്ലാ ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഇരട്ടസെഞ്ചുറിയുമായാണ് ഇന്ത്യൻ ഓപ്പണർ തിളങ്ങിയത്. അമൃത്‌സർ ടീമിനായി ഇറങ്ങിയ താരം 91 പന്തിൽ 233 റണ്ണടിച്ചു. 25 സിക്‌സറും 15 ഫോറുമാണ് ഇടങ്കയ്യൻ പറത്തിയത്.
അഭിഷേകിന്റെ വെടിക്കെട്ട് ബാറ്റിങ്ങോടെ ടാൺ ടരൺ ടീമിനെതിരെ അമൃത്‌സർ 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 533 അടിച്ചുകൂട്ടി. 220 റണ്ണിനാണ് ജയം. അഭിഷേകും അഭയ് ചൗധരിയുടെയും (85 പന്തിൽ 93) ബാറ്റിങ് മികവാണ് ടീമിന് കൂറ്റൻ ജയം സമ്മാനിച്ചത്.
അയർലൻഡ്, ഇംഗ്ലണ്ട്, സിംബാബ്‍വെ പര്യടനങ്ങളിൽ ഫോം കണ്ടെത്താനാവാത്തെ വന്ന അഭിഷേക് ശർമയ്ക്കെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. ഇതിനെ പിന്നാലെയാണ് വെട്ടിക്കെട്ട് ബാറ്റിങ്ങുമായി താരം തിളങ്ങിയത്.









0 comments