മുതിർന്ന സ്ത്രീകൾക്ക് ഇസ്ലാം മതം സ്വീകരിക്കാം, അതിൽ ആരും ഇടപെടേണ്ട: അലഹബാദ് ഹൈക്കോടതി

ലക്‌നൗ: മുതിർന്ന സ്ത്രീകൾക്ക് ഇസ്ലാം മതം സ്വീകരിക്കാനും ഇഷ്ടമുള്ള ആരെ വേണമെങ്കിലും വിവാഹം കഴിക്കാനുമുള്ള അവകാശമുണ്ടെന്ന് അലഹബാദ് ഹൈക്കോടതി. രണ്ട് യുവതികൾ നൽകിയ റിട്ട് ഹർജി പരിഗണിക്കവെയായിരുന്നു പരാമർശം.
ഹിന്ദു മതം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിക്കുകയും ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കുകയും ചെയ്തപേരിൽ താങ്ങാൻ അച്ഛൻ തടങ്കലിൽ വച്ചിരിക്കുകയാണ് എന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹേബിയസ് കോർപസ് ഹർജിയിലാണ് നിരീക്ഷണം.
ഹർജി പരിഗണിച്ച കോടതി ഇരുവരും പ്രായപൂർത്തിയായവരാണെന്നും ഏത് മതം സ്വീകരിക്കണം എന്നുള്ളതും ആരെ വിവാഹം കഴിക്കണം എന്നുള്ളതും അവരുടെ മാത്രം തീരുമാനം ആണെന്നും വ്യക്തമാക്കി.
ഈ മാസം ആറാം തിയതി യുവതികളെ നേരിട്ട് കോടതിയിൽ ഹാജരാക്കണമെന്നും കോടതി വിധിച്ചു. സോയ ദിവ്യ ഭാട്ടിയ എന്ന ദിവ്യ ഭാട്ടിയ (20), അൻഷു ഭാട്ടിയ എന്ന ആമിന അൻഷു ഭാട്ടിയ (35) എന്നീ യുവതികളാണ് തങ്ങൾ തടങ്കലിലാണെന്ന് ചൂണ്ടിക്കാട്ടി ഹർജി സമർപ്പിച്ചത്.









0 comments