ക്യാമ്പുകളിൽ ഭക്ഷണമില്ല, തകർന്നടിഞ്ഞ് സംവിധാനങ്ങൾ; കൃത്യമായ ഏകോപനമില്ലാതെ സർക്കാർ

അടിസ്ഥാനസൗകര്യങ്ങൾ ഇല്ലാത്ത ദുരിതാശ്വാക്യാമ്പ് (ഇടത്), വെള്ളമിറങ്ങിയ ടൗൺ വൃത്തിയാക്കുന്ന നാട്ടുകാർ (വലത്)
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയദുരിതത്തിൽ ജനം. ജനങ്ങളെ പെരുവഴിയിലാക്കി സർക്കാർ സംവിധാനങ്ങൾ. പ്രളയത്തിൽ മരിച്ചവരുടെ കണക്കിൽ പോലും വൈരുധ്യമായാണ് സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്. കൃത്യമായ ഏകോപനമോ രക്ഷാപ്രവർത്തനമോ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല.
റവന്യു മന്ത്രിയുടെ കണക്ക് പ്രകാരം 6 പേരാണ് സംസ്ഥാനത്ത് പ്രളയത്തിൽ മരിച്ചതെങ്കിൽ മുഖ്യമന്ത്രിയുടെ കണക്ക് പ്രകാരം അത് 8 പേരാണ്. എട്ടുപേരെ കാണാനില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും നാലുപേരെ കാണാനില്ലെന്ന് റവന്യു മന്ത്രിയുടെ ഓഫീസും ഒരേ സമയത്ത് പറയുന്ന സ്ഥിതിയാണ്.
ഇത്രയും വലിയ ഒരു ദുരന്തം ഉണ്ടായിട്ടും യാതൊരുവിധ ഏകോപനമാണോ കൃത്യതയോ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. പലയിടത്തും രക്ഷാപ്രവർത്തനം മന്ദഗതിയിലാണ്. വെള്ളക്കെട്ടിൽ ഒറ്റപ്പെട്ടുപോയ സ്ഥലങ്ങളിലും രേഖാപ്രവർത്തനത്തിൽ ഏകോപനമില്ല. സർക്കാരിന്റെ ഭാഗത്ത് നിന്ന് മുന്നറിയിപ്പ് പോലുമുണ്ടായില്ലെന്ന് മൽസ്യത്തൊഴിലാളികളുൾപ്പടെ പറഞ്ഞു.
ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറ്റുന്ന ആളുകൾക്ക് കൃത്യമായി അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭ്യമാകുന്നില്ല. ഭക്ഷണം പോലും കിട്ടാതെ മണിക്കൂറുകളോളം പ്രളയബാധിതർ ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുകയാണ്. വെള്ളം ഇറങ്ങിയ സ്ഥലങ്ങളിൽ കൃത്യമായ ശുചീകരണം നടക്കാതെ റോഡുകൾ സഞ്ചാരയോഗ്യമല്ലാത്ത സ്ഥിതിയിൽ തുടരുകയാണ്.
നഗരപ്രദേശങ്ങളിൽ പോലും വെള്ളമിറങ്ങിയ ശേഷം ശുചീകരണം നടത്തിയിട്ടില്ല. നാട്ടുകാരും വ്യാപാരികളും ഇത് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഫലമുണ്ടായില്ല. പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ യാതൊരു ദിശാബോധവുമില്ലാതെ നിൽക്കുകയാണ് സംവിധാനങ്ങൾ.
പലയിടത്തും അവശ്യസാധനങ്ങൾ എത്തിക്കുന്നതും രക്ഷാപ്രവർത്തനവും ശുചീകരണവും നടത്തുന്നതും ഡിവൈഎഫ്‌ഐയുടെ യൂത്ത് ബ്രിഗേഡ് ആണ്. അടിയന്തരമായി ചെയ്യേണ്ട പല കാര്യങ്ങളും മന്ദഗതിയിലാണ്. അതേസമയം, റവന്യു വകുപ്പ് കാര്യക്ഷമതയോടെ പ്രവർത്തിക്കണമെന്നും വെള്ളക്കെട്ടുണ്ടാവുന്ന പ്രദേശങ്ങളിൽ സഹായമെത്തിക്കണമെന്നും ആറന്മുള എംഎൽഎ അബിൻ വർക്കി പറഞ്ഞു.









0 comments