ad
Deshabhimani

ക്യാമ്പുകളിൽ 5792 പേർ; വിവിധ ജില്ലകളിലും കുട്ടനാട് താലൂക്കിലും അവധി, ജാ​ഗ്രതയോടെ കേരളം

Ranni Town Rain havoc
വെബ് ഡെസ്ക്

Published on Aug 02, 2026, 07:27 PM | 3 min read

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരവെ കഴിഞ്ഞ ദിവസം ഭീതിവിതച്ച പ്രകൃതി ക്ഷോഭത്തിന്റെ മുറിവുണങ്ങാതെ കേരളം. പ്രായമായവരും കുട്ടികളും അടക്കമുള്ളവർ ഉരുൾ പൊട്ടലും കരകവിഞ്ഞൊഴുകുന്ന ജലസ്രോതസുകളുടെ രൗദ്രഭാവവും കണ്ടതിൻ‌റെ ഞെട്ടലിൽ‌ നിന്നും ഇപ്പോഴും മോചിതരാകുന്നില്ല. ഉരുള്‍ പൊട്ടലിൽ തലനാരിഴയ്ക്ക് ജീവൻ തിരിച്ചുകിട്ടിയവരും കുത്തിയൊലിച്ചെത്തിയ ചെളിവെള്ളത്തെ ശ്വാസമടക്കി ഓടിത്തോൽ‌പ്പിച്ചവരും ഉറ്റവരെ നഷ്ടപ്പെട്ടവരുമെല്ലാം ജീവൻ‌ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിൽ‌ ബന്ധുവീടുകളിലും ക്യാമ്പുകളിലുമായി കഴിയുകയാണ്.


സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് നൽകിയപ്പോഴും കൃത്യമായി അത് ജനത്തെ അറിയിക്കാൻ യുഡിഎഫ് സർക്കാരിനായില്ല. ദുരിത പെയ്ത്തിൽ‌ നാടൊന്നാകെ വിറങ്ങലിച്ചുനിൽക്കുമ്പോൾ കോഴിബിരിയാണി കഴിച്ച് ആഹ്ലാദാരവത്തോടെ നടക്കുന്ന മുഖ്യമന്ത്രിയെയാണ് കേരളം ഇന്ന് കണ്ടത്. മിന്നൽപ്രളയത്തിൽ വേദനിച്ച് നിൽക്കുന്ന മനുഷ്യരോടായിരുന്നു മുഖ്യമന്ത്രി ഈ വെല്ലുവിളി നടത്തിയത്. വലിയ തോതിലുള്ള വിമർശനമാണ് വിഡി സതീശന്‍റെ നിരുത്തരവാദരമായ പ്രവൃത്തിക്കെതിരെ ഉണ്ടായത്.


ദുരന്തത്തിൽ നാല് കുട്ടികളുൾപ്പെടെ 9 പേരാണ് മരിച്ചത്. റാന്നിയിലും പാലായിലും ഒരൊറ്റ ദിവസം പെയ്ത മഴയുടെ അളവ് അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഇരു ന​ഗരങ്ങളും അക്ഷരാർഥത്തിൽ മുങ്ങി. വീടുകളുടെ രണ്ടാം നിലവരെ വെള്ളമെത്താൻ അധിക സമയംവേണ്ടിവന്നില്ല. അതേസമയം, 12 ജില്ലകളിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഞായറാഴ്ച മിന്നൽപ്രളയത്തിന് സാധ്യതയുള്ളതായി കേന്ദ്ര ജലകമീഷൻ, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എന്നിവയുടെ മുന്നറിയിപ്പുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട്, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തൃശൂർ, വയനാട് ജില്ലകളിലാണ്‌ മുന്നറിയിപ്പ്‌. ഈ ജില്ലകളിലെല്ലാം ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. മലവെള്ളപ്പാച്ചിലിനും താഴ്ന്ന പ്രദേശങ്ങളിൽ പെട്ടെന്ന്‌ വെള്ളക്കെട്ടിനും സാധ്യതയുണ്ട്. രാത്രിയാത്ര ഒഴിവാക്കാനും ജില്ലാ ഭരണ നേതൃത്വത്തിന്റേയും ദുരന്തനിവാരണ സംവിധാനങ്ങളുടെയും നിർദേശം പാലിക്കാനും നിർദേശമുണ്ട്



അതേസമയം, വിവിധ ജില്ലകളിൽ‌ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ നാളെ അവധി പ്രഖ്യാപിച്ചു .പത്തനംതിട്ട, കണ്ണൂർ ജില്ലകളിലും ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിസംസ്ഥാനത്ത് മഴ ശക്തമായി തുടരവെ കഴിഞ്ഞ ദിവസം ഭീതിവിതച്ച പ്രകൃതി ക്ഷോഭത്തിന്റെ മുറിവുണങ്ങാതെ കേരളം.ൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയാണ്. ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലെ പ്രഫഷനൽ കോളജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ തുടങ്ങിയവ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കലക്ടർ ഷാജി വി. നായർ അവധി പ്രഖ്യാപിച്ചത്. നേരത്തേ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കു മാറ്റമില്ല. നാളെ 10 ജില്ലകളിൽ യെലോ അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചത്. ഇവിടെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണുള്ളത്.


കടുത്ത മഴയെത്തുടർന്ന് കണ്ണൂർ പേര്യ ചുരത്തിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായി. ഇതോടെ ഗതാഗതം പൂർണമായും തടസപ്പെട്ടു. ഇന്നലെയും മണ്ണിടിച്ചിൽ ഉണ്ടായിരുന്നെങ്കിലും ചെറിയ തോതിലായിരുന്നതിനാൽ പെട്ടെന്നുതന്നെ കല്ലും മണ്ണും ഒക്കെ നീക്കം ചെയ്ത് ഗതാഗതയോഗ്യമാക്കിയിരുന്നു. അവിടെയാണ് ഇപ്പോൾ വീണ്ടും മണ്ണിടിഞ്ഞ് വീണു ഗതാഗതം തടസ്സപ്പെട്ടത്.


ദുരന്തനിവാരണത്തിലെ അനാസ്ഥയും ഏകോപനക്കുറവും മൂലം ജനങ്ങളുടെ ദുരിതം വർധിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളിലെ അനാസ്ഥ ആശങ്കപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കാണാതായവരെ കണ്ടെത്തുന്നതിനായി തിരച്ചിൽ ഊർജ്ജിതമാക്കണമെന്നും പ്രതിപക്ഷനേതാവ് സർക്കാരിനോട് ആവശ്യപ്പെട്ടു.


സംസ്ഥാനത്ത്‌ അതിതീവ്ര മഴയ്ക്ക്‌ സാധ്യതയുണ്ടായിട്ടും മുന്നറിയിപ്പ്‌ നൽകുന്നതിൽ കാലാവസ്ഥാ വകുപ്പിന്‌ വീഴ്‌ചയുണ്ടായി. ഒപ്പം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും ഓഫീസുകൾക്കും വൻവീഴ്‌ചയുണ്ടായി. ദുരിതബാധിത പ്രദേശങ്ങളിൽ സർക്കാർ സംവിധാനങ്ങൾ എത്തിക്കുന്നതിൽ കാലതാമസവും നേരിട്ടു. ചിറയൻക‍ീഴ്‌ പെരുമാതുറയിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കുള്ള തിരച്ചലിന്‌ 13 മണിക്കൂർ കഴിഞ്ഞാണ്‌ കോസ്‌റ്റൽ പൊലീസ്‌ എത്തിയത്‌. സർക്കാർ അനാസ്ഥയിൽ പ്രതിഷേധിച്ച്‌ തൊഴിലാസംസ്ഥാനത്ത് മഴ ശക്തമായി തുടരവെ കഴിഞ്ഞ ദിവസം ഭീതിവിതച്ച പ്രകൃതി ക്ഷോഭത്തിന്റെ മുറിവുണങ്ങാതെ കേരളം.ളികൾ പൊലീസ്‌ സ്‌റ്റേഷനും തീരദേശറോഡും ഉപരോധിച്ചു.


​അതിശക്തമായ മഴപെയ്ത പത്തനംതിട്ട ജില്ലയിലുൾപ്പെടെ വെള്ളി രാത്രിവരെയും ഓറഞ്ച്‌ അലർട്ട്‌ മാത്രമാണുണ്ടായിരുന്നത്‌. ഒറ്റപ്പെട്ട ഇടങ്ങളിൽ 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ പെയ്തേക്കുമെന്നായിരുന്നു അറിയിപ്പ്‌. എന്നാൽ ക്യാമ്പുകളിൽ 5792 പേർ; വിവിധ ജില്ലകളിലും കുട്ടനാട് താലൂക്കിലും അവധി, ജാ​ഗ്രതയോടെ കേരളം പത്തനംതിട്ട ളാഹയിൽ മാത്രം ശനിയാഴ്ച രാവിലെ 8.30വരെ 248 മില്ലിമീറ്റർ മഴ പെയ്തു. റെഡ്‌ അലർട്ടിന്‌ സമാനമായി മഴ പെയ്യുമെന്ന്‌ അർധരാത്രി പിന്നിട്ടശേഷമാണ്‌ മുന്നറിയിപ്പ്‌ വന്നത്‌.


സംസ്ഥാനത്ത് 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5792 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. 27 വീടുകൾ പൂർണമായും 196 വീടുകൾ ഭാഗീകമായും തകർന്നു. മലയോര മേഖലകളിൽ ജാഗ്രത തുടരണം. മഴയുടെ അളവ് കുറഞ്ഞെങ്കിലും ഏതു സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും വീടും ജീവനോപാദികളും നഷ്ടപ്പെട്ടവർക്കും സർക്കാർ സഹായം ഉറപ്പാക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home