ബിജെപി നേതൃനിരയിൽ 30 ശതമാനം കോൺഗ്രസിന്റെ പ്രധാന നേതാക്കൾ; രാഹുൽ പറയുന്നത് അസംബന്ധം: മുഖ്യമന്ത്രി

തിരുവനന്തപുരം:ബിജെപിയുടെ നേതൃനിര നോക്കിയാൽ 30 ശതമാനം പേരും കോൺഗ്രസിന്റെ പ്രമാണികൻമാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുൽ ഗാന്ധി പറയുന്നത് മുഖവിലക്കെടുക്കേണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി . പ്രളയവുമയി ബന്ധപ്പെട്ട് വിദഗ്ധ സമിതി പഠനം നടത്തിയെന്നും ആക്ഷേപമുണ്ടായതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പഠനത്തിൽ പ്രളയം മനുഷ്യ നിർമിതമല്ല എന്ന് തെളിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. അക്കാലത്തുണ്ടായ മഴ എത്രയാണെന്ന് അറിയില്ലെ എന്നും അദ്ദേഹം ചോദിച്ചു. പാർട്ടിയായാലും മുന്നണി ആയാലും കൂട്ടായ നേതൃത്വമാണ്. എല്ലാം കൂട്ടായാലോചിച്ചാണ് നീക്കുന്നത്. എൽഡിഎഫിന്റെ പ്രചാരണ രീതി വരുമ്പോൾ സർക്കാരിനെ നയിക്കുന്ന ആൾ എന്ന നിലക്ക് എന്റെ ചിത്രം ചിലപ്പോൾ കണ്ടെക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന് മറ്റ് വ്യാഖ്യാനങ്ങൾ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തിന് വിഷമമുള്ള കാര്യങ്ങൾ മാധ്യമങ്ങൾ ചോദിച്ചുകൊണ്ടിരുന്നാൽ പിന്നെ അവർ അസഹിഷണുത കാണിക്കില്ലെ. വയനാടുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് പ്രതിപക്ഷം പൊട്ടിത്തെറിച്ചുവെന്ന് മാധ്യമങ്ങൾ പറഞ്ഞപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഒടുവിൽ നടന്ന പാലക്കാട് തെരഞ്ഞെടുപ്പ് വിജയത്തിൽ മുന്നിൽ നിന്നത് എസ്ഡിപിഐ ആണ്. എൽഡിഎഫ് ഒരു ഘട്ടത്തിലും വർഗീയതയെ പ്രോത്സാഹിപ്പിക്കില്ല.
2014 വരെ രാഹുൽ ഗാന്ധിയുടെ പാർട്ടി നേതൃത്വം വഹിച്ച മുന്നണി കേരളത്തിൽ മാറിമാറി അധികാരത്തിൽ ഇരുന്നല്ലോ. ആ മുന്നണിയും രാഹുൽ ഗാന്ധിയുടെ പാർട്ടിയും കേരളത്തെ കേന്ദ്രം തകർക്കുന്ന സമീപനം വന്നപ്പോൾ ഒരക്ഷരം സംസാരിച്ചില്ല. എന്തുകൊണ്ടായിരുന്നു അത്. കേന്ദ്രത്തിനെതിരെ ഞങ്ങൾ പ്രക്ഷോഭം നടത്തി. അന്ന് രാഹുൽ ഗാന്ധിയുടെ പാർട്ടിനേതാക്കളോട് ഒന്നിച്ച് പ്രക്ഷോഭം നടത്താമെന്ന് ആവശ്യപ്പെട്ടു. ഞങ്ങളില്ലെ എന്നായിരുന്നു അവരുടെ മറുപടി. എൽഡിഎഫിന്‌റെ പ്രശ്നമല്ല കേരളത്തിന്റെ പൊതുവായ പ്രശ്നമാണ്. രാജ്യമാകെ യോജിച്ച് കേന്ദ്രത്തിനെതിരെ തൊഴിലാളി വിരുദ്ധ പണിമുടക്ക് നടത്താൻ തീരുമാനിച്ചപ്പോൾ കോൺഗ്രസ് മാത്രം കേരളത്തിൽ അത്തരമൊരു യോജിപ്പ് ഉണ്ടാകരുത് എന്ന നിലപാടാണ് സ്വീകരിച്ചത്.
ബിജെപിക്കെതിരായി ആ സമരത്തിൽ ശക്തിപ്പെട്ട യോജിപ്പ് ദുർബലപ്പെടുത്തുകയായിരുന്നു രാഹുലിന്റെ പാർട്ടി. ഡീൽ ഡീൽ എന്ന് പറയുന്നവര്‍, ബിജെപിയുടെ നേതൃനിര നോക്കിയാൽ 30 ശതമാനം പേരും കോൺഗ്രസിന്റെ പ്രമാണികൻമാരാണെന്ന് കാണാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാഹുൽഗാന്ധി പറയുന്നത് അബദ്ധ ജഡിലമായ കാര്യങ്ങളാണ്. അത് മുഖവിലക്കെടുക്കേണ്ടതില്ല. രാഹുലിൻ്റേത് ബിജെപി യെ സഹായിക്കുന്ന രീതിയാണ്. എൽ ഡി എഫിൻ്റെ ഭാഗത്ത് നിന്നും ബിജെപി യെ സഹായിക്കുന്ന എന്തെങ്കിലും കാര്യങ്ങൾ ചെയ്തതായി ചൂണ്ടിക്കാണിക്കാൻ പറ്റുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. വേണുഗോപാൽ രാജ്യസഭാ എംപി സ്ഥാനംരാജിവെച്ച് ബിജെപി ക്ക് അവസരം ഉണ്ടാക്കിയ ആളാണെന്നും അദ്ദേഹം പറഞ്ഞു.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയേയും രൂക്ഷഭാഷയിൽ മുഖ്യമന്ത്രി വിമർശിച്ചു. 'ഡാഷ് മോനേ രേവന്താ' മറുപടി പിന്നാലെ വരുന്നുണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയെ സംവാദത്തിന് ക്ഷണിച്ചതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. രേവന്ത് റെഡ്ഡിക്ക് വിശദമായ മറുപടി പറയുന്നുണ്ടെന്നും തൽക്കാലം ഇത്രമാത്രമേ പറയുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്ത് രേവന്ത് റെഡ്ഡി പുറത്തുവിട്ടിരുന്നു.അതിലും നീ പോ മോനെ വിജയന്‍ എന്നദ്ദേഹം ആവര്‍ത്തിച്ചിരുന്നു.തുടർന്നാണ് മുഖ്യമന്ത്രി മറുപടി നൽകിയത്










0 comments