മൂന്നാറിൽ കൺട്രോൾ റൂം തുറന്നു; അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് നിർദേശം

മൂന്നാറിൽ പൊലീസ് കൺട്രോൾ റൂം ഡിവൈഎസ്പി എസ് ചന്ദ്രകുമാർ ഉദ്ഘാടനം ചെയ്യുന്നു.
മൂന്നാർ: മുന്നാറിൽ പൊലീസ് കൺട്രോൾ റൂം തുറന്നു. മണ്ണിടിച്ചിൽ ഭീഷണി, ഗതാഗതക്കുരുക്ക് തുടരുന്ന അടിയന്തിര സാഹചര്യത്തിൽ ജനങ്ങൾക്കും വിനോദ സഞ്ചാരികൾക്കും സഹായം ഉറപ്പാക്കുന്നതിനുവേണ്ടിയാണ് കൺട്രോൾ റൂം തുറന്നത്. മൂന്നാർ ഡിവൈഎസ്പി എസ് ചന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു.
24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരുണ്ടാകും. മണ്ണിടിച്ചിൽ, ഗതാഗത നിയന്ത്രണം തുടങ്ങിയ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ പറഞ്ഞു. അടിയ
ന്തര സഹായം ആവശ്യമുള്ളവർ പൊലീസ് കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.










0 comments