കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ വിവിധ പിജി കോഴ്സുകളില്‍ സ്പോട്ട് അഡ്മിഷൻ

തിരുവനന്തപുരം : ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ 2026-27 അധ്യയന വർഷത്തേക്കുള്ള വിവിധ ബിരുദാനന്തര ബിരുദ (PG) കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ആഗസ്ത് 3ന് സർവകലാശാല ക്യാമ്പസിൽ നടത്തും. എംബിഎ, എംടെക്, എംഎസ്‍സി പ്രോഗ്രാമുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കാണ് പ്രവേശനം. എംബിഎ റെഗുലർ, വർക്കിംഗ് പ്രൊഫഷണൽസ് എംബിഎ, സപ്ലൈ ചെയിൻ മാനേജ്മെന്റ് ആൻഡ് ലോജിസ്റ്റിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി എഞ്ചിനീയറിംഗ്, വിഎൽഎസ്ഐ ഡിസൈൻ എന്നീ കോഴ്സുകളിലേക്കും പ്രവേശനം ലഭ്യമാണ്.
MSc വിഭാഗത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി, ഡാറ്റ അനലിറ്റിക്സ്, വിഎൽഎസ്ഐ & എംബെഡഡ് സിസ്റ്റംസ്, അപ്ലൈഡ് മെറ്റീരിയൽസ്, എൻവയോൺമെന്റൽ ഡാറ്റ സയൻസ്, ഇക്കോളജിക്കൽ ഇൻഫർമാറ്റിക്സ്, ഡാറ്റ സയൻസ് & ജിയോ ഇൻഫർമാറ്റിക്സ്, ബയോ എഐ, കമ്പ്യൂട്ടേഷണൽ മോഡലിംഗ്, ഫിൻടെക് എന്നിവ ഉൾപ്പെടെയുള്ള വിവിധ സ്പെഷ്യലൈസേഷനുകളിലും ഒരു വർഷ ദൈർഘ്യമുള്ള അഡ്വാൻസ്ഡ് എഐ, സൈബർ സെക്യൂരിറ്റി, എൻവയോൺമെന്റൽ സസ്റ്റൈനബിലിറ്റി പ്രോഗ്രാമുകളിലേക്കും സീറ്റുകൾ ഒഴിവുണ്ട്. വിവരങ്ങൾക്ക് www.duk.ac.in/admission. കൂടുതൽ വിവരങ്ങൾക്ക്: 0471 2788000, +91 8078193800, ഇ-മെയിൽ: [email protected].










0 comments