ad
Deshabhimani

വമ്പൻ ബാറ്ററിയും മികച്ച ഫീച്ചറുകളുമായി പോക്കോ M8 പവർ സ്മാർട്ട്ഫോൺ; വിലയും സവിശേഷതകളും അറിയാം

poco

പോക്കോ M8 പവർ സ്മാർട്ട്ഫോൺ| Photo: Poco

വെബ് ഡെസ്ക്

Published on Aug 01, 2026, 04:03 PM | 1 min read

ന്യൂഡൽഹി : സ്മാർട്ട്ഫോൺ ആരാധകർ കാത്തിരുന്ന പോക്കോയുടെ ഏറ്റവും പുതിയ ഫോണായ പോക്കോ M8 പവർ ഓഗസ്റ്റ് 4ന് ഇന്ത്യയിൽ അവതരിപ്പിക്കും. പ്രമുഖ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ട് വഴിയായിരിക്കും ഫോണിന്റെ വിൽപ്പന. കറുപ്പ് , വെള്ളി നിറങ്ങൾക്ക് പുറമേ ഓറഞ്ച് നിറത്തിലും ഫോൺ ലഭ്യമാകുമെന്നാണ് കമ്പനി നൽകുന്ന സൂചന.


പോക്കോ M8 പവറിന്റെ ഔദ്യോഗിക വില വിവരങ്ങൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും, ഏകദേശം 25,000 രൂപ നിരക്കിൽ ഫോൺ ഇന്ത്യയിലെത്തുമെന്നാണ് വിലയിരുത്തൽ. ഈ വർഷം ആദ്യം വിപണിയിലെത്തിയ പോക്കോ M8ന്റെ അടിസ്ഥാന വേരിയന്റിന് 18,999 ആയിരുന്നു വില.


ഡിസ്‌പ്ലേ: 6.9 ഇഞ്ച് AMOLED ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 1800 nits പീക്ക് ബ്രൈറ്റ്‌നസ്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ.


പ്രോസസറും പെർഫോമൻസും: ക്വാൽകോം സ്നാപ്ഡ്രാഗൺ പ്രോസസർ. 8GB റാമും 8GB വരെ വെർച്വൽ റാം പിന്തുണയും ലഭിക്കും. ഫോൺ ചൂടാവാതിരിക്കാൻ ഗ്രാഫൈറ്റ് വേപ്പർ ചേമ്പർ കൂളിങ് സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.


ക്യാമറ: 50 മെഗാപിക്സൽ പ്രൈമറി റിയർ ക്യാമറയും, സെൽഫികൾക്കായി 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു.


ബാറ്ററിയും ചാർജിങും: 8,000mAh ന്റെ ബാറ്ററിയാണ് ഫോണിന്റെ പ്രധാന ആകർഷണം. ഒറ്റ ചാർജിങിൽ 3 ദിവസം വരെ ബാക്കപ്പ് ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. 45W ഫാസ്റ്റ് ചാർജിങും 22.5W റിവേഴ്സ് ചാർജിങ് സപ്പോർട്ടും ഇതിലുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home