ad
Deshabhimani

കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി മലയാളി ഉടമ?; വിദേശ മലയാളി കൺസോർഷ്യം ക്ലബ്ബിനെ സ്വന്തമാക്കിയാതായി റിപ്പോർട്

Blasters.jpg

ടീം കേരള ബ്ലാസ്‌റ്റേഴ്‌സ്

വെബ് ഡെസ്ക്

Published on Aug 01, 2026, 04:11 PM | 1 min read

കൊച്ചി : ഇന്ത്യൻ സൂപ്പർ ലീഗ് ആരാധകർക്ക് ആവേശം പകർന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഇനി മലയാളി ഉടമസ്ഥതയിലേക്ക്. ക്ലബ്ബിന്റെ പൂർണ ഉടമസ്ഥാവകാശവും വിദേശ മലയാളി ഉൾപ്പെടുന്ന കൺസോർഷ്യം സ്വന്തമാക്കിയതായാണ് റിപ്പോർട്. ഹൈദരാബാദ് ആസ്ഥാനമായുള്ള നിലവിലെ ഉടമകളായ മാഗ്‌നം സ്‌പോർട്‌സ് 100 ശതമാനം ഓഹരികളും കൈമാറുന്നതിനുള്ള അന്തിമ കരാർ നടപടികൾ പൂർത്തിയാക്കി. ദിവസങ്ങൾക്കുള്ളിൽ പുതിയ ഉടമകളെക്കുറിച്ച് മാനേജ്‌മെന്റിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.


സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ക്ലബ്ബിന്റെ മുഴുവൻ ഓഹരികളും വിറ്റഴിക്കാൻ മാഗ്‌നം സ്‌പോർട്‌സ് തീരുമാനിച്ചത്. ക്ലബ്ബിന്റെ കടബാധ്യതകൾ അടക്കം 150 കോടിയിലേറെ രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. ഡോ. ഷംഷീർ വയലിൽ നേതൃത്വം നൽകുന്ന ഗ്രൂപ്പോ, സൂപ്പർ ലീഗ് കേരളയിലെ കാലിക്കറ്റ് എഫ്സിയുടെ ഉടമകളായ ഐബിഎസ് ഗ്രൂപ്പോ ക്ലബ്ബിനെ ഏറ്റെടുക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ പുതിയ വിദേശ മലയാളി കൺസോർഷ്യം ടീമിനെ സ്വന്തമാക്കുകയായിരുന്നു.


പുതിയ സീസൺ ആരംഭിക്കാൻ ഒരു മാസം മാത്രം ബാക്കിനിൽക്കെ, ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്ലിൽ കളിക്കുമോ എന്ന വലിയ ആശങ്കയിലായിരുന്നു ആരാധകർ. അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന് നൽകേണ്ട ഫീസിന്റെ ആദ്യ ഗഡു മാത്രമാണ് ക്ലബ്ബ് നിലവിൽ അടച്ചിട്ടുള്ളത്. ടീമിൽ നിലവിൽ 13 കളിക്കാർ മാത്രമാണുള്ളത്.


എന്നാൽ മലയാളി ഉടമകളുടെ വരവോടെ പുതിയ സീസണിനായുള്ള സംശയങ്ങൾ നീങ്ങിയിരിക്കുകയാണ്. പുതിയ മാനേജ്‌മെന്റ് ചുമതലയേൽക്കുന്നതോടെ മികച്ച വിദേശ താരങ്ങളെയും ഉൾപ്പടെ ടീമിലെത്തിക്കാനുള്ള നീക്കങ്ങൾ സജീവമാകും. പുതിയ ഉടമകൾ വന്നാലും ക്ലബ്ബിന്റെ സിഇഒ ആയി അഭീക് ചാറ്റർജി തന്നെ തുടരും. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഐഎസ്എല്ലിലെ പ്രമുഖ ക്ലബ്ബായ ജംഷഡ്‌പൂർ എഫ്സി ഈ സീസണിൽ നിന്ന് പിന്മാറി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home