മംഗലം ഡാമിന്റ ഷട്ടറുകള്‍ കൂടുതൽ ഉയർത്തി, ജാഗ്രതാ നിർദേശം

പാലക്കാട്: സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയില്‍ മംഗലം ഡാമിന്റെ ആറ് ഷട്ടറുകൾ തുറന്നു. മൂന്ന് ഷട്ടർ 45 സെന്റീമീറ്ററും മൂന്ന് ഷട്ടറുകൾ 35 സെന്റീ മീറ്ററുമാണ് തുറന്നിട്ടുള്ളത്. വെെകുന്നേരം ആറ് മണിയോടെ വീണ്ടും ഷട്ടറിലൂടെ വെള്ളം ഒഴുക്കിവിടുന്നതിൽ വ്യത്യാസമുണ്ടാകും.
കനത്ത മഴ തുടരുന്നതിനാൽ ഷട്ടർ കൂടുതൽ ഉയർത്തുന്നതിനുള്ള സാധ്യതയാണുള്ളത്. നിലവിൽ ഡാമിന് സമീപമുള്ള ജനങ്ങൾക്ക് ഭീഷണിയൊന്നും തന്നെ നേരിടുന്നില്ല. അതേ സമയം ഷട്ടർ കൂടുതൽ ഉയർത്തേണ്ടി വന്നാൽ സുരക്ഷ നടപടികൾ സ്വീകരിക്കേണ്ടതായി വരും. നിലവിൽ 60 സെന്റിമീറ്ററോേളം ഡാമിന്റെ ഷട്ടർ ഉയത്താൻ സാധിക്കും. ഈ ഒരു അളവിൽ ഷട്ടർ ഉയർത്തിയാൽ മാത്രമെ ഭയപ്പെടേണ്ട സാഹചര്യം ഉണ്ടാകു എന്ന് അധികൃതർ വ്യക്തമാക്കി
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മംഗലം ഡാമിൻ്റെ ആറ് ഷട്ടറുകളും 5 സെൻ്റിമീറ്റർ വീതം രാവിലെ തുറന്നിരുന്നു.ശനിയാഴ്ച രാവിലെ 10.30 നാണ് ഷട്ടറുകൾ തുറന്നത്. മംഗലം പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചിരുന്നു.










0 comments