ad
Deshabhimani

കോമൺവെൽത്ത് ഗെയിംസിൽ ബോക്സിംഗിൽ ഇന്ത്യയ്ക്ക് ഇരട്ട സ്വർണം; പ്രീതി പവാറും ജെയ്‌സ്മിൻ ലംബോറിയയും തിളങ്ങി

BOXING GOLD

ബോക്സിംഗിൽ സ്വർണമെഡൽ നേടിയ പ്രീതി പവാറും ജെയ്‌സ്മിൻ ലംബോറിയയും

വെബ് ഡെസ്ക്

Published on Aug 01, 2026, 04:50 PM | 1 min read

ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസിൽ ശനിയാഴ്ച ഇന്ത്യയുടെ മെഡൽ വേട്ടയ്ക്ക് മികച്ച തുടക്കം. ബോക്സിംഗിൽ പ്രീതി പവാറും ജെയ്‌സ്മിൻ ലംബോറിയയും സ്വർണമെഡൽ നേടി ഇന്ത്യയുടെ മെഡൽ പട്ടിക തുറന്നു.


വനിതകളുടെ 54 കിലോഗ്രാം വിഭാഗത്തിൽ പ്രീതി പവാർ കാനഡയുടെ സ്കാർലറ്റ് സവാന ഡെൽഗാഡോയെ കൃത്യമായ പഞ്ചുകളിലൂടെ 5-0 ന് പരാജയപ്പെടുത്തി സ്വർണം സ്വന്തമാക്കി.



വനിതകളുടെ മറ്റൊരു ഫൈനലിൽ ജെയ്‌സ്മിൻ ലംബോറിയ നിലവിലെ ചാമ്പ്യനായ വടക്കൻ അയർലൻഡിന്റെ മൈക്കേല വാൽഷിനെ 5-0 ന് കീഴടക്കി സ്വർണം നേടി. കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിൽ വെങ്കല മെഡൽ നേടിയിരുന്ന ജാസ്മിന് ഇത്തവണ സ്വർണത്തിലേക്ക് ഉയരാനായി.




ഇന്ത്യയുടെ ബോക്സിംഗ് മെഡൽ നേട്ടം ഇതോടെ അവസാനിക്കുന്നില്ല. വിവിധ ഭാരവിഭാഗങ്ങളിലായി എട്ട് ഇന്ത്യൻ താരങ്ങൾ കൂടി ശനിയാഴ്ച ഫൈനലിൽ മത്സരിക്കാൻ ഒരുങ്ങുകയാണ്.


ഇന്ത്യൻ ബോക്സിംഗ് സംഘത്തിന് നേതൃത്വം നൽകുന്നത് ഒളിമ്പിക് വെങ്കല മെഡൽ ജേതാവായ ലവ്‌ലിന ബോർഗൊഹെയ്നാണ്. നറുക്കെടുപ്പിലെ അനുകൂല്യം ലഭിച്ചതിനാൽ ലവ്‌ലിനയ്ക്ക് ഇതുവരെ ഒരു മത്സരം മാത്രമാണ് കളിക്കേണ്ടി വന്നത്. ബോക്സിംഗ് റിംഗിൽ നിന്ന് ഇന്ത്യ കൂടുതൽ മെഡലുകൾ സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home