ad
Deshabhimani

ദി ഹണ്ട്രഡിൽ വൈറൽ നിമിഷം; പാക് താരം ഫാത്തിമയെ ആലിംഗനം ചെയ്ത് ജെമീമ

JAMIMA
വെബ് ഡെസ്ക്

Published on Aug 01, 2026, 04:28 PM | 1 min read

ലണ്ടൻ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ജെമീമ റോഡ്രിഗ്സും പാകിസ്താൻ ഓൾറൗണ്ടർ ഫാത്തിമ സനയും തമ്മിലുള്ള സൗഹൃദ നിമിഷമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.


ദി ഹണ്ട്രഡ് വനിതാ ലീഗിൽ സതേൺ ബ്രേവും ബർമിംഗ്ഹാം ഫീനിക്സും തമ്മിലുള്ള മത്സരം അവസാനിച്ച ശേഷം ഇരുവരും പരസ്പരം ആലിംഗനം ചെയ്യുകയും സംസാരിക്കുകയും ചെയ്തതിന്റെ വീഡിയോ വൈറലായി.


2025-ലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് ബന്ധങ്ങൾ ഏറെ ചർച്ചയായ സാഹചര്യത്തിൽ ഈ വീഡിയോ കൂടുതൽ ശ്രദ്ധ ആകർഷിച്ചു. മത്സരശേഷം പതിവുപോലെ ഇരു ടീമുകളിലെയും താരങ്ങൾ പരസ്പരം കൈകൊടുത്ത് അഭിനന്ദിച്ചപ്പോഴാണ് ജെമീമയും ഫാത്തിമയും ആശംസകൾ കൈമാറുകയും ആലിംഗനം ചെയ്യുകയും ചെയ്തത്.


മത്സരത്തിൽ സതേൺ ബ്രേവിനായി ജെമീമ റോഡ്രിഗ്സ് 18 പന്തിൽ പുറത്താകാതെ 28 റൺസ് നേടി. ആദ്യം ബാറ്റ് ചെയ്ത സതേൺ ബ്രേവ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 140 റൺസ് നേടി.


141 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബർമിംഗ്ഹാം ഫീനിക്സിന് മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നീട് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായി.


നിശ്ചിത 100 പന്തിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 116 റൺസാണ് ടീമിന് നേടാനായത്. 24 റൺസിന്റെ വിജയത്തോടെ സതേൺ ബ്രേവ് സീസണിലെ തുടർച്ചയായ നാലാം ജയം സ്വന്തമാക്കി. ബർമിംഗ്ഹാം ഫീനിക്സിന് ഇതുവരെ വിജയമൊന്നും നേടാനായിട്ടില്ല.







deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home