പാലാ അരുണാപുരത്ത് വൻ വെള്ളക്കെട്ട്, വീട് വിട്ടിറങ്ങാൻ കൂട്ടാക്കാതെ കുടുംബങ്ങള്‍

പാലാ:പാലാ അരുണാപുരത്ത് വൻ വെള്ളക്കെട്ട്. പുഴ നിറഞ്ഞൊഴുകുന്ന അതേ നിലയിലാണ് പ്രദേശത്ത് വെള്ളമെത്തിയിരിക്കുന്നത്. നിരവധി വീടുകളിൽ ആളുകളുണ്ടെങ്കിലും അവരാരും സഹായത്തിനായി വിളിച്ചിട്ടില്ലെന്ന് ദുരന്തസനിവാരണസേന ഉദ്യോഗസ്ഥർ പ്രതികരിച്ചു. ആളുകൾ വിളിക്കുന്നതിനനുസരിച്ച് ഓരോ പ്രദേശത്തേക്കും എത്തും- രക്ഷ സേന അറിയിച്ചു
ഫോൺ സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അരുണാപുരത്ത് എത്തിയതെന്നും അവർ പറഞ്ഞു. റോസ് മേരി ഹോസ്റ്റലിൽ 30 പേർ കുടുങ്ങിക്കിടക്കുന്നു എന്ന ഫോൺ സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് രക്ഷാ സംഘം പ്രദേശത്ത് എത്തിയത്.30 വിദ്യാർഥികളെ രക്ഷപ്പെടുത്തി.
പലരും ഇപ്പോഴും വീട്ടിൽ നിന്നും മാറാൻ തയ്യാറാകുന്നില്ല. എല്ലാ വർഷത്തേയും പോലെ ഇപ്രാവശ്യവും വെള്ളം അൽപം കഴിഞ്ഞാൽ ഇറങ്ങിപ്പോകുമെന്ന പ്രതീക്ഷയാണിവർക്കുളളത്. നിർബന്ധിച്ച് പറയുമ്പോഴും മാറുന്നതിനായി തയ്യാറാകുന്നില്ല. എങ്കിലും-ൃപലരേയും മാറ്റി സുരക്ഷിത സ്ഥാനങ്ങഭളിലെത്തിച്ചു.










0 comments