'കാലം മാറുമ്പോൾ കാർ മാറി ഹെലികോപ്റ്റർ വരും'; മുഖ്യമന്ത്രിയെ ന്യായീകരിച്ച് കെ മുരളീധരൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയെ ന്യായീകരിച്ച് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ. കാലം മാറുമ്പോൾ കാറിന് പകരം ഹെലികോപ്റ്ററിൽ ഒക്കെ സഞ്ചരിക്കേണ്ടിവരുമെന്നാണ് മന്ത്രി പറഞ്ഞത്. ഹെലികോപ്റ്റർ ഉപയോഗിക്കുന്നതിലൊന്നും ആരും ആരെയും വിമർശിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഹെലികോപ്റ്റർ വാങ്ങിയപ്പോൾ അത് ധൂർത്ത് ആണെന്നും മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ആവശ്യങ്ങൾക്കായി സർക്കാർ പണം ചെലവഴിക്കുകയാണെന്നും ആയിരുന്നു വിഡി സതീശൻ ഉൾപ്പടെയുള്ളവരുടെ വാദം.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഹെലികോപ്റ്റർ വാങ്ങിയശേഷം നിരവധി തവണ അവയവൻ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും മറ്റുമായി ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ യുഡിഎഫ് അധികാരത്തിലേറി വെറും 3 മാസത്തിനുള്ളിൽ തന്നെ രണ്ട് തവണയാണ് മുഖ്യമന്ത്രി തന്റെ വ്യക്തിപരമായ ആവശ്യത്തിനായി ഹെലികോപ്റ്റർ ഉപയോഗിക്കുന്നത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് മുഖ്യമന്ത്രി പറന്നത്, കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യാപിതാവിനെ സന്ദർശിക്കാനായിരുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും പിണറായി സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്കെടുത്തു എന്നായിരുന്നു അന്ന് പല മാധ്യമങ്ങളും വിമർശിച്ചത്. ഇതിന്റെ ഉപയോഗങ്ങൾ അറിഞ്ഞിട്ടും അന്ന് കോൺഗ്രസും ഈ വ്യാജപ്രചാരണങ്ങൾക്ക് ഒപ്പം നിൽക്കുകയായിരുന്നു.










0 comments