കൊണ്ടോട്ടിയിൽ വീടിന് സമീപം തോട്ടിൽ വീണ് നാലുവയസുകാരൻ മരിച്ചു

ആദം അയ്മമന്‍
കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിയിൽ വീടിന് സമീപത്തെ തോട്ടിൽ വീണ് നാലുവയസുകാരൻ മരിച്ചു. നെടിയിരിപ്പ് മങ്ങാട്ടുപറമ്പ് സ്വദേശി ഹമീദ്-നദീറ ദമ്പതികളുടെ മകൻ ആദം അയ്മനാണ് മരിച്ചത്. കൊണ്ടോട്ടിയിലെ നീറാട് തോട്ടിലേയ്ക്കാണ് ആദം വീണത്. തോട്ടിലൂടെ ഒഴുകിയെത്തിയ കുട്ടിയെ പ്രദേശവാസികൾ കണ്ടെത്തി രക്ഷപ്പെടുത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മറ്റൊരു കുട്ടിയും തോട്ടിലേയ്ക്ക് വീണിരുന്നു. ഈ കുട്ടിയെ പിന്നീട് കണ്ടെത്തിയതായാണ് വിവരം. കുട്ടികളെ കാണാതായതോടെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തിയത്. എന്നാൽ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.










0 comments