ഈരാറ്റുപേട്ടയിൽ വ്യാപകനാശം; ഉരുൾപൊട്ടലിൽ നാല് വീടുകൾ തകർന്നു; വാഗമൺ റോഡിൽ പാറക്കല്ലുകൾ

തീക്കോയി മുപ്പതേക്കറിൽ ഉരുൾപൊട്ടലിൽ തകർന്ന വീട് (ഇടത്), തീക്കോയ് -വാഗമൺ റോഡിൽ വേലത്തുശ്ശേരി ഭാഗത്ത് റോഡിൽ പതിച്ച കൂറ്റൻ പാറക്കല്ലുകൾ നീക്കം ചെയ്യുന്ന ജോലികൾ പുരോഗമിക്കുന്നു (വലത്)
പൂഞ്ഞാർ: കനത്തമഴയിൽ കോട്ടയം ഈരാറ്റുപേട്ട പ്രദേശത്ത് വ്യാപകനാശം. തീക്കോയിയിൽ നാല് വീടുകൾ പൂർണമായി നശിച്ചു. ജോണി മു കാലയിൽ, രാധ കലവനാക്കുന്നേൽ, ജോസ് മുകാലയിൽ, ദിവാകരൻ നെടുമല എന്നിവരുടെ വീടാണ് ഉരുൾ പൊട്ടലിൽ തകർന്നത്. ഇവരുടെ വീടുകളിലുണ്ടായിരുന്ന ഒരു കാർ രണ്ടു പെട്ടി ഓട്ടോ, രണ്ടു സ്കൂട്ടർ രണ്ടു ബൈക്ക് എന്നിവ ഒഴുകി പോയി.
തീക്കോയി- വാഗമൺ റോഡിൽ കൂറ്റൻ പാറക്കല്ലുകൾ വീണ് റോഡ് തകർന്നു. കല്ലുകൾ നീക്കം ചെയ്യുവാനുള്ള ജോലികൾ പുരോഗമിക്കുകയാണ്. മുപ്പതേക്കറിൽ ഉരുൾപൊട്ടലിൽ മുപ്പതേക്കർ റോഡ് തകർന്നു. റോഡ് തുറക്കുവാനുള്ള ജോലികൾ പുരോഗമിക്കുന്നു.










0 comments