19 വർഷമായതിനാൽ അധികം വൈകാതെ മോചിതനാകും

റഹീമിന് തടവ് 20 വർഷം തന്നെ: കീഴ്ക്കോടതി വിധി ശരി വച്ച് അപ്പീൽ കോടതി

abdul rahim
വെബ് ഡെസ്ക്

Published on Jul 09, 2025, 02:27 PM | 1 min read

റിയാദ്: റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ കേസിൽ കീഴ് കോടതി വിധി ശരിവെച്ച് അപ്പീൽ കോടതിയുടെ ഉത്തരവ്. റഹീമിന്റെ ശിക്ഷ 20 വർഷം തന്നെയെന്നാണ് വിധി. നിലവിൽ 19 വർഷത്തെ ശിക്ഷ അനുഭവിച്ചു കഴിഞ്ഞു എന്നതിനാൽ മാസങ്ങൾക്കകം റഹീമിന് പുറത്തിറങ്ങാനാകും.


മെയ് 26 നാണ് 20 വർഷത്തെ തടവിന് വിധിച്ചുള്ള കീഴ്ക്കോടതി വിധിയുണ്ടായത്. വിധിക്ക് ശേഷം പ്രോസിക്യൂഷൻ അപ്പീൽ സമർപ്പിച്ചതിനെ തുടർന്നാണ് ഇന്ന് രാവിലെ 11 മണിക്ക് അപ്പീൽ കോടതിയിൽ സിറ്റിങ് ഉണ്ടായത്.


19 വർഷമായി ശിക്ഷയനുഭവിക്കുന്ന പ്രതിക്ക് മോചനം അനുവദിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല. എന്നാൽ ആവശ്യമെങ്കിൽ പ്രതിഭാഗത്തിന് മേൽക്കോടതിയെ സമീപിക്കാം എന്നും കോടതി പറഞ്ഞു.


റഹീമിന്റെ അഭിഭാഷകാരും ഇന്ത്യൻ എംബസി പ്രതിനിധി സവാദ് യൂസഫും റഹീം കുടുംബ പ്രതിനിധി സിദ്ധിഖ് തുവ്വൂരും ഓൺലൈൻ കോടതിയിൽ ഹാജരായിരുന്നു. കീഴ്ക്കോടതി വിധി ശരി വെച്ച അപ്പീൽ കോടതിയുടെ വിധി ആശ്വാസമാണെന്ന് വിധിക്ക് ശേഷം റിയാദ് റഹീം സഹായ സമിതി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home