ad
Deshabhimani

അങ്കമാലിയിൽ 15 പേരെ കടിച്ച നായക്ക് വിഷബാധ സ്ഥിരീകരിച്ചു

stray dog
വെബ് ഡെസ്ക്

Published on May 24, 2026, 03:43 PM | 1 min read

അങ്കമാലി: അങ്കമാലിയിൽ വഴിയാത്രക്കാരെയും ബസ് കാത്ത് നിന്ന വരെയും കടിച്ച തെരുവ് നായക്ക് പേവിഷബാധയുണ്ടെന്ന് മണ്ണുത്തിയിൽ നടത്തിയ ലബോറട്ടറി പരിശോധനയിൽ സ്ഥിരീകരിച്ചതായി നഗരസഭ ചെയർപേഴ്സൺ റീത്ത പോൾ അറിയിച്ചു. പതിനഞ്ച് പേർക്കാണ് കടിയേറ്റത്.


ഇവർക്ക് അടിയന്തിര സഹായമായി 5000 രൂപ നൽകും. തുടർ ചികിത്സയ്ക്ക് ആവശ്യo വേണ്ടി വന്നാൽ സഹായം കൊടുക്കുന്ന കാര്യം ആലോചിക്കും. അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ആക്രമണകാരികളായ നായകളെ പിടികൂടാൻ പാലക്കാട്ട് നിന്ന് നായപിടുത്തക്കാരെ ഏർപ്പാടാക്കിയതായി വൈസ് ചെയർപേഴ്‌സൺ പറഞ്ഞു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നായകളെ പിടികൂടുo . തുടർ നടപടികളെക്കുറിച്ച് ആലോചിക്കാൻ തിങ്കളാഴ്ച അടിയന്തിര കൗൺസിൽ വിളിച്ചിട്ടുണ്ടെന്ന് ചെയർപേഴ്സൺ അറിയിച്ചു.


മൂക്കന്നൂർ തെക്കിനേത്ത് മണിയമ്മ (77)കാഞ്ഞൂർ പാറക്ക വീട്ടിൽ ഡേവിസ് (44),മൂക്കന്നൂർ മംഗലപ്പിള്ളി അനഘ (26), അങ്കമാലി സ്വദേശികളായ ചെന്നക്കാടൻഅജേഷ് (32), ആലുവ ശ്ശേരി സന്തോഷ് (52), അങ്കമാലി ഇഞ്ചിപ്പറമ്പൻ ലീല (63), അരീക്കൽ അന്ന (17) ചമ്പന്നൂർ എഫ്സിഐക്ക് സമീപം റാഖിബുൽ (30 ) , ജോസ്‌പരം പള്ളിപ്പാട്ട് ഗീത (58), ജോസ്പുരം കളപ്പുരക്കുടി ഏല്യാമ്മ (59), കറുകുറ്റി മങ്ങാട്ട് ശ്രീദേവി (58) , ചെറിയ വാപ്പാലശ്ശേരി വടക്കും ഭാഗത്ത് രജിനി (47), ചെങ്ങല്ലൂർ കാട്ടുങ്ങൽബിതേഷ് (32), കൂനമ്മാവ് കാരിക്കശ്ശേരി ലിമിഫ്രഡി (39) , ആലപ്പുഴ സ്വദേശിനി അയിഷ(19) എന്നിവർക്കാണ് കടിയേറ്റത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home