കടിയേറ്റ അന്ന് തന്നെ വാക്സിന്‍ എടുത്തു
പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ചുവയസുകാരൻ മരിച്ചു

കണ്ണൂർ: പേവിഷബാധ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. തമിഴ്നാട് സേലം സ്വദേശികളുടെ മകൻ ഹരിത്താ (5)ണ് മരിച്ചത്. മെയ് 31ന് കണ്ണൂർ പയ്യാമ്പലത്തെ വാടക കോട്ടേഴ്സിന് സമീപത്ത് വച്ചാണ് കുട്ടിക്ക് മുഖത്ത് തെരുവുനായയുടെ കടിയേറ്റത്. അന്നുതന്നെ കുട്ടിക്ക് പേവിഷബാധയ്‌ക്കെതിരായ വാക്സീൻ എടുത്തിരുന്നു.
പിന്നീട് ചിലരോഗലക്ഷണങ്ങളെ തുടർന്ന് കണ്ണൂരിൽ ചികിത്സതേടി. പേവിഷബാധ സംശയത്തെ തുടർന്നാണ് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. 12 ദിവസമായി ഇവിടെ ചികിത്സയിലായിരുന്ന ഹരിത്ത് ശനിയാഴ്‌ച പകൽ 11ഓടെയാണ് മരിച്ചത്.









0 comments