ad
Deshabhimani

സർക്കാർ ഒത്താശ; ആർ സു​ഗതൻ ജയിലിൽ സത്യപ്രതിജ്ഞ ചെയ്തു

sugathan.
വെബ് ഡെസ്ക്

Published on Jul 14, 2026, 12:08 PM | 1 min read

തൃശൂർ: സർക്കാർ ഒത്താശയോടെ കാപ്പ കേസിൽ പ്രതിയായ ബിജെപി തിരുവനന്തപുരം നഗരസഭ കൗൺസിലർ ആർ സുഗതൻ ജയിലിൽ സത്യപ്രതിജ്ഞ ചെയ്തു. കേരളത്തിന് അപമാനമായ ഈ സംഭവം ചരിത്രത്തിൽ ആദ്യമാണ്.വിയ്യൂർ സെൻട്രൽ ജയിൽ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ മേയർ വി വി രാജേഷ് സത്യപ്രതിജ്ഞ ചൊല്ലി നൽകി.നഗരസഭാ സെക്രട്ടറി ജെ മുഹമ്മദ് ഷാഫി, ജയിൽ സൂപ്രണ്ട് ആർഎസ്എസ് രാജേഷ് കുമാർ എന്നിവർ പങ്കെടുത്തു. നിമിഷങ്ങൾക്കകം ചടങ്ങ് പൂർത്തിയാക്കി. ഈശ്വര നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.


നേരത്തെ സുഗതൻ ഉൾപ്പെടെ 20 ബിജെപി കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തത് നിയമവിരുദ്ധം ആയിട്ടായിരുന്നു.ഇതിനെതിരെ നടന്ന കേസിൽ ഹൈക്കോടതി വിധിയെ തുടർന്ന് ബാക്കി 19 പേരുംവീണ്ടും സത്യപ്രതിജ്ഞ ചെയ്തു.എന്നാൽ കാപ്പ കേസിൽ ജയിലിലായ സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞില്ല. തനിക്ക് അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് സുഗതൻ നൽകിയ ഹർജിയിൽ ജയിലിൽ സത്യപ്രതിജ്ഞ അവസരം ഒരുക്കാൻ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.


സർക്കാർ ഈ ഹർജിയെ എതിർക്കാത്തതാണ് ബിജെപിക്ക് സൗകര്യം ഒരുങ്ങിയത്. നഗരസഭയിൽ സ്വാതന്ത്രൻ ഉൾപ്പെടെ ഒരു അംഗത്തിൻ്റെ ഭൂരിപക്ഷത്തിലാണ് ബിജെപി ഭരിക്കുന്നത്. സുഗതന്റെ അംഗത്വം നഷ്ടപ്പെട്ടാൽ ബിജെപി ഭരണം നഷ്ടപ്പെടുമായിരുന്നു.എന്നാൽ സർക്കാർ ഭരണം നിലനിർത്താൻ സൗകര്യം ചെയ്തു കൊടുക്കുകയായിരുന്നു



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home