ad
Deshabhimani

അതിജീവിതമാരുടെ പേര് വെളിപ്പെടുത്തി: ആർ ശ്രീലേഖയ്ക്കെതിരെ പോക്സോ അടക്കം ചുമത്തി കേസ്

R Sreelekha
വെബ് ഡെസ്ക്

Published on Feb 26, 2026, 10:21 PM | 1 min read

തിരുവനന്തപുരം: യൂ ട്യൂബിലൂടെ അതിജീവിതമാരുടെ പേരും മറ്റ് വിവരങ്ങളും വെളിപ്പെടുത്തിയതിന് ബിജെപി നേതാവും മുൻ ഡിജിപിയുമായിരുന്ന ആർ ശ്രീലേഖയ്ക്കെതിരെ കേസ്. പ്രായപൂർത്തിയാകാത്ത അതിജീവിതമാരുടെ പേര് വിവരങ്ങളടക്കം വെളിപ്പെടുത്തിയതിന് പോക്സോ ഉൾപ്പെടെ ചുമത്തിയാണ് കേസ്. ഭാരതീയ ന്യായ സംഹിത (ബിഎൻസ്) വകുപ്പ് 72, പോക്സോ ആക്ട് 23, 23 (2), 23(4) വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

പൗരാവകാശ പ്രവർത്തകനായ ആർ ജയചന്ദ്രൻ നൽകിയ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. നിയമത്തെക്കുറിച്ച് വ്യക്തമായി അറിവുള്ളയാൾ പോക്സോ കേസിലെ അതിജീവിതമാരുടെ പേര് വിവരങ്ങളടക്കം സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുന്നതും അവരെ അവഹേളിക്കുന്നതും ഗുരുതരമായ കുറ്റമാണെന്ന് പരാതിയിൽ പറയുന്നു. സസ്നേഹം ശ്രീലേഖ എന്ന സ്വന്തം യൂ ട്യൂബ് ചാനലിലൂടെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ പേര് വെളിപ്പെടുത്തുന്നുണ്ട്.

മറ്റൊരു വീഡിയോയിൽ കിളിരൂർ, കവിയൂർ പീഡനക്കേസുകളിലെ കൊല്ലപ്പെട്ട ഇരകളുടെ പേരും അവരുടെ മാതാപിതാക്കളുടെ വിവരങ്ങളും പറയുന്നു. ബിഎൻസ് വകുപ്പ് 72 പ്രകാരം അതിജീവിതമാരുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നത് രണ്ട് വR SREELEKHA , POCSO ർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. പോക്സോ ഇരകളുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നത് പോക്സോ ആക്ട് 23, 23 (2) പ്രകാരം 6 മാസം മുതൽ 1 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home