print edition പുറ്റിങ്ങൽ ദുരന്തം: വിചാരണ 16നു തുടങ്ങും

കൊല്ലം : പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിൽ മീനഭരണി ഉത്സവത്തോടനുബന്ധിച്ചുണ്ടായ വെടിക്കെട്ട് ദുരന്തത്തിൽ 110 പേർ മരിക്കുകയും അഞ്ഞൂറിലധികം പേർക്ക് പരിക്കേൽക്കുകയുംചെയ്‌ത കേസിൽ വിചാരണ 16നു തുടങ്ങും. സാക്ഷികൾക്ക് സമൻസ് അയച്ചുതുടങ്ങി. രണ്ടാം സാക്ഷിയും ക്ഷേത്ര സമീപവാസിയുമായ ആനന്ദാലയത്തിൽ അഡ്വ. അരുണ്‍ ലാലിനെയാണ് ആദ്യം വിസ്‌തരിക്കുക.
ചാര്‍ജ് ജഡ്ജിയായ നാലാം അഡീഷണല്‍ ഡിസ്ട്രിക്ട് ആൻഡ് സെഷന്‍സ് കോടതി ജഡ്‌ജി എം സി ആന്റണി മുമ്പാകെയാണ് വിചാരണ തുടങ്ങുക. അനധികൃതമായാണ് ഉത്സവപ്പറന്പിൽ വെടിക്കെട്ട് നടത്തിയെന്നത് അടക്കമുള്ള വിശദമൊഴി ഇദ്ദേഹം നേരത്തെ കോടതിയിൽ നൽകിയിരുന്നു. ഇതിന്റെ പേരിൽ കേസിലെ പ്രതികളായ ക്ഷേത്രഭാരവാഹികൾ അരുൺരാജിനെ ഭീഷണിപ്പെടുത്തി. ഇതിനെതിരെ കോടതിയിൽ കേസ് നിലവിലുണ്ട്. കേസില്‍ പ്രതികളായ 59പേരില്‍ 15 പേര്‍ മരിച്ചു.










0 comments