പാവപ്പെട്ടവനും ഉന്നത വിദ്യാഭ്യാസം ദേശാഭിമാനിയുടെ കടമ : പുത്തലത്ത് ദിനേശൻ

കൊച്ചി
വിദ്യാഭ്യാസരംഗം വാണിജ്യവൽക്കരിക്കാനും പാവപ്പെട്ടവനെ പുറന്തള്ളാനുമുള്ള ശ്രമം തടയുക എന്നതുൾപ്പെടെയുള്ള പ്രവർത്തനമാണ് ദേശാഭിമാനി നിർവഹിക്കുന്നതെന്ന് ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ. പഴയ അറിവുകളാണ് ഏറ്റവും ഉന്നതമെന്ന് വിശേഷിപ്പിക്കുകയും അതിന്റെ ചുവടുപിടിച്ച് അന്ധവിശ്വാസവും അനാചാരങ്ങളും വിദ്യാഭ്യാസരംഗത്തേക്ക് കടത്തിക്കൊണ്ടുവരാൻ ചിലർ ശ്രമിക്കുന്ന ഘട്ടമാണിത്.
ആധുനിക വിദ്യാഭ്യാസത്തെ സ്വാംശീകരിച്ചാൽമാത്രമേ നമുക്ക് മുന്നോട്ട് കുതിക്കാനാകൂ. ദേശാഭിമാനിയെ കാലഘട്ടത്തിനനുസരിച്ച് മാറ്റിയെടുക്കാനുള്ള പ്രവർത്തനം സജീവമാണ്. പത്രമാധ്യമത്തിൽനിന്ന് ദൃശ്യ മാധ്യമത്തിന്റെ തലത്തിലേക്കും വികസിപ്പിച്ചെടുക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ കുട്ടികളെ ആകമാനം വിദ്യാഭ്യാസരംഗത്തേക്ക് കൊണ്ടുവരാൻ നമുക്ക് കഴിഞ്ഞു. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്ന പ്രവർത്തനവും നടക്കുന്നു. ലോകത്തെ അറിവുകളെ സാങ്കേതികവിദ്യയുമായി യോജിപ്പിച്ച് പാഠപുസ്‌തക നവീകരണം ഉൾപ്പെടെ നടപ്പാക്കി വിദ്യാഭ്യാസത്തെ ആധുനികവൽക്കരിക്കുന്ന പ്രവർത്തനവും സജീവമാണെന്ന് അദ്ദേഹം പറഞ്ഞു.









0 comments