ദേശാഭിമാനിയുടെ തേരാളി : പുത്തലത്ത് ദിനേശൻ

തിരുവനന്തപുരം
‘ദേശാഭിമാനി’യെ ഇന്നു കാണുന്ന സ്വീകാര്യതയിലേക്ക് നയിക്കുന്നതിൽ വി എസിന്റെ പങ്ക് വളരെ പ്രധാനപ്പെട്ടതാണെന്ന് ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ അനുശോചനസന്ദേശത്തിൽ പറഞ്ഞു. 1996മുതൽ 2005 വരെ അദ്ദേഹം ദേശാഭിമാനി ചീഫ് എഡിറ്ററായിരുന്നു. തൊഴിലാളിവർഗത്തിന്റെ ജിഹ്വ ആയി നിലനിർത്തുന്നതിനൊപ്പം പൊതുപത്രമായി, എല്ലാവിഭാഗം ജനങ്ങളുടെയും ശബ്ദമായി ദേശാഭിമാനിയെ വളർത്തിയെടുക്കുന്നതിൽ അദ്ദേഹം നേതൃത്വപരമായി പങ്കുവഹിച്ചു.
മർദനത്തിനുമുന്നിൽ തളരാതെ പ്രസ്ഥാനത്തെ നയിച്ചതുപോലെ, ഏതു പ്രതിസന്ധിയിലും പിന്നോട്ടുപോകാതെ ദേശാഭിമാനിയേയും നയിക്കുന്നതിൽ വി എസ് മാതൃകയായിരുന്നു എന്ന് ദേശാഭിമാനി റെസിഡന്റ് എഡിറ്റർ എം സ്വരാജ് പറഞ്ഞു. ദേശാഭിമാനിയുടെ പുതിയ കാലത്തെ
മുന്നേറ്റത്തിലും വി എസിന്റെ സ്‌മരണ കരുത്തേകും.- ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസും വി എസിന്റെ നിര്യാണത്തിൽ അനുശോചിച്ചു.









0 comments